നി​ർ​ധ​ന കു​ടും​ബ​ത്തി​ലെ 14കാ​ര​ൻ ചി​കി​ത്സ ല​ഭി​ക്കാ​തെ മ​രി​ച്ചു
Saturday, June 23, 2018 1:46 AM IST
അ​​ടി​​മാ​​ലി: ശാ​​രീ​​രി​​ക വ​​ള​​ർ​​ച്ച​​യി​​ല്ലാ​​ത്ത ഭി​ന്ന​ശേ​ഷി​യു​ള്ള ബാ​​ല​​ൻ ചി​​കി​​ത്സ​ കി​​ട്ടാ​​തെ മ​​രി​​ച്ചു. ആ​​ന​​ച്ചാ​​ൽ കു​​ഴി​​ക്കാ​​ട്ടു​​മ​​റ്റ​​ത്തി​​ൽ പീ​​താം​​ബ​​ര​​ന്‍റെ മ​​ക​​ൻ ര​​തീ​​ഷ് (14) ആ​​ണ് മ​​രി​​ച്ച​​ത്. ഇ​​ന്ന​​ലെ വീ​​ട്ടി​​നു​​ള്ളി​​ൽ അ​​വ​​ശ​​നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ ര​​തി​​ഷ​​നെ നാ​​ട്ടു​​കാ​​ർ പു​​ല​​ർ​​ച്ച 1.30ന് ​​അ​​ടി​​മാ​​ലി താ​​ലൂ​​ക്കാ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ക്കാ​​ൻ ശ്ര​​മി​​ച്ചു​​വെ​​ങ്കി​​ലും വ​​ഴി​​മ​​ധ്യേ മ​​രി​​ച്ചു. വെ​​ള്ള​​ത്തു​​വ​​ൽ പോ​​ലീ​​സി​​നെ നാ​​ട്ടു​​കാ​​ർ വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ​​തു​​ട​​ർ​​ന്ന് പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.

കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ടം ന​​ട​​ത്തി. ന്യു​​മോ​​ണി​​യ​​യാ​​ണ് മ​​ര​​ണ​​കാ​​ര​​ണ​​മെ​​ന്ന് ഡോ​​ക്ട​​ർ​​മാ​​ർ പോ​​ലീ​​സി​​നെ അ​​റി​​യി​​ച്ചു. ആ​​ന​​ച്ചാ​​ലി​​ൽ ചെ​​റി​​യ ഷെ​​ഡി​​ലാ​​ണു കു​​ടും​​ബം താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്. കു​​റ​​ച്ചു​​ദി​​വ​​സ​​മാ​​യി കു​​ട്ടി പ​​നി​​ബാ​​ധി​​ച്ചു കി​​ട​​പ്പി​​ലാ​​യി​​രു​​ന്നെ​​ന്നു വീ​​ട്ടു​​കാ​​ർ പ​​റ​​ഞ്ഞു. കൃ​​ത്യ​​മാ​​യ ചി​​കി​​ത്സ​​യോ പ​​രി​​ച​​ര​​ണ​​മോ ല​​ഭി​​ച്ചി​​രു​​ന്നി​​ല്ല. മൃ​​ത​​ദേ​​ഹം പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​നു​ ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്കു വി​​ട്ടു​​ന​​ൽ​​കി. അ​​മ്മ: ഉ​​ഷ. മൂ​​ന്നു സ​​ഹോ​​ദ​​ര​​ങ്ങ​​ൾ​​കൂ​​ടി​​യു​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.