കു​ട്ടി​ക​ൾക്കെതിരേയുള്ള അ​തി​ക്ര​മം ആ​ശ​ങ്കാ​ജ​ന​കം: ജാ​ഗ്ര​താ സ​മി​തി
Tuesday, April 24, 2018 1:36 AM IST
ച​​ങ്ങ​​നാ​ശേ​രി: കു​​ട്ടി​​ക​​ൾ​​ക്കും സ്ത്രീ​​ക​​ൾ​​ക്കും നേ​​രെ രാ​​ജ്യ​​മെ​​ന്പാ​​ടും കൂ​ടി​വ​രു​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ളും പീ​​ഡ​​ന​​ങ്ങ​​ളും ആ​​ശ​​ങ്കാ​​ജ​​ന​​ക​​മാ​​ണെ​​ന്ന് ച​ങ്ങ​നാ​ശേ​രി അ​​തി​​രൂ​​പ​​ത പ​​ബ്ലി​ക് റി​​ലേ​​ഷ​​ൻ​​സ് ജാ​​ഗ്ര​​താ സ​​മി​​തി. ക​​ഠു​​വ പോ​​ലെ​​യു​​ള്ള ദാ​​രു​​ണ സം​​ഭ​​വ​​ങ്ങ​​ൾ അ​​പ​​ല​​പ​​നീ​​യ​മാ​ണ്.

ഇ​​തി​ന്‍റെ മ​​റ​​വി​​ൽ തെ​​റ്റാ​​യ ആ​​ശ​​യ​​പ്ര​​ച​​ാര​​ണം ന​​ട​​ത്തു​​ന്ന​​തും വി​​ഭാ​​ഗീ​​യ​​ത​​യും വ​​ർ​​ഗീ​​യ​​ത​​യും വ​​ള​​ർ​​ത്തു​​ന്ന​​തും പ്ര​​തി​​ഷേ​​ധി​​ക്കു​​ന്ന​​വ​​ർ​​ക്കെ​​തി​​രേ അ​​ക്ര​​മം അ​​ഴി​​ച്ചു​വി​​ടു​​ന്ന​​തും ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​ന​​ത്തി​​നു ചേ​​ർ​​ന്ന​​ത​​ല്ലെ​​ന്നും യോ​​ഗം വി​​ല​​യി​​രു​​ത്തി.


‌പി​ആ​​ർ​ഒ ജോ​​ജി ചി​​റ​​യി​​ലി​​ന്‍റെ അ​ധ്യ​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്ന യോ​​ഗം ജാ​​ഗ്ര​​താ സ​​മി​​തി കോ-​​ഓഡി​​നേ​​റ്റ​​ർ ഫാ. ​​ആ​​ന്‍റ​​ണി ത​​ല​​ച്ച​​ല്ലൂ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. ഡോ. ​​ഡൊ​​മി​​നി​ക് വ​​ഴീ​​പ്പ​​റ​​ന്പി​​ൽ, പ്ര​​ഫ.​ജെ. സി ​മാ​​ട​​പ്പാ​​ട്, വ​​ർ​​ഗീ​​സ് ആ​​ന്‍റ​​ണി, ജോ​​ർ​​ജ് വ​​ർ​​ഗീ​​സ്, ജോ​​ബി പ്രാ​​ക്കു​​ഴി, പി.​പി. ജോ​​സ​​ഫ്, ലി​​ബി​​ൻ കു​​ര്യാ​​ക്കോ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.