ഡോ.​ സ​ജേ​ഷ് പി.​ തോ​മ​സി​ന് മേ​രി​ക്യൂ​റി ഫെ​ലോ​ഷി​പ്
ഡോ.​ സ​ജേ​ഷ് പി.​  തോ​മ​സി​ന് മേ​രി​ക്യൂ​റി ഫെ​ലോ​ഷി​പ്
Saturday, April 21, 2018 12:54 AM IST
കാ​​​സ​​​ര്‍​ഗോ​​​ഡ്: യു​​​വ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍​ക്കു​​​ള്ള യൂ​​​റോ​​​പ്പി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ മേ​​​രി ക്യൂ​​​റി ഫെ​​​ലോ​​​ഷി​​പ് കാ​​​സ​​​ര്‍​ഗോ​​​ഡ് മൊ​​​ഗ്രാ​​​ല്‍ സ്വ​​​ദേ​​​ശി ഡോ.​ ​​സ​​​ജേ​​​ഷ് പി.​ ​​തോ​​​മ​​​സി​​​ന്. യൂ​​​റോ​​​പ്യ​​​ന്‍ യൂ​​​ണി​​​യ​​​നി​​​ല്‍​നി​​​ന്നു ല​​​ഭി​​​ക്കു​​​ന്ന അ​​​വാ​​​ര്‍​ഡ് തു​​​ക​​​യാ​​​യ 1.6 കോ​​​ടി രൂ​​​പ​​​യോ​​​ളം വ​​​രു​​​ന്ന ഫെ​​​ലോ​​​ഷി​​​പ് ഗ​​​വേ​​​ഷ​​​ണ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി വി​​​നി​​​യോ​​​ഗി​​​ക്കും. ഔ​​​ഷ​​​ധ ത​​​ന്മാ​​​ത്ര​​​ക​​​ള്‍​ക്കി​​​ട​​​യി​​​ലു​​​ള്ള രാ​​​സ​​​ബ​​ന്ധ​​ന​​ത്തെ​​​ക്കു​​​റി​​​ച്ചു മ​​​ന​​​സി​​​ലാ​​​ക്കാ​​​ന്‍ സ​​​ഹാ​​​യി​​​ക്കു​​​ന്ന ക്വാ​​​ണ്ടം ക്രി​​​സ്റ്റ​​​ലോ​​​ഗ്ര​​​ഫി എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ല്‍ ഗ​​​വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​ണു ഫെ​​ലോ​​ഷി​​പ്.

മ​​ല​​​യാ​​​ളം മീ​​​ഡി​​​യ​​​ത്തി​​​ല്‍ പ​​​ഠി​​​ച്ചാ​​​ണ് സ​​​ജേ​​​ഷി​​​ന്‍റെ ഈ ​​​നേ​​​ട്ടം. മൊ​​​ഗ്രാ​​​ല്‍ ഗ​​​വ.​​​സ്കൂ​​​ളി​​​ല്‍​നി​​​ന്നു ഹൈ​​​സ്കൂ​​​ൾ വി​​​ദ്യാ​​​ഭ്യാ​​​സ​​​വും ച​​​ട്ട​​​ഞ്ചാ​​​ല്‍ ഹ​​​യ​​​ര്‍​സെ​​​ക്ക​​​ന്‍​ഡ​​​റി സ്കൂ​​​ളി​​​ല്‍​നി​​​ന്നു പ്ല​​​സ് ടു​​​വും പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ​​​ശേ​​​ഷം കാ​​​സ​​​ര്‍​ഗോ​​​ഡ് ഗ​​​വ.​​​കോ​​​ള​​​ജി​​​ല്‍​നി​​​ന്നു കെ​​​മി​​​സ്ട്രി​​​യി​​​ല്‍ ബി​​​രു​​​ദ​​​വും എം​​​ജി സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല കാ​​​മ്പ​​​സി​​​ല്‍​നി​​​ന്നു ബി​​​രു​​​ദാ​​​ന​​​ന്ത​​​ര​​​ബി​​​രു​​​ദ​​​വും നേ​​ടി. ബം​​​ഗ​​​ളൂ​​​രു ഇ​​​ന്ത്യ​​​ന്‍ ഇ​​​ന്‍​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് സ​​​യ​​​ന്‍​സസി​​​ല്‍​നി​​​ന്നു പി​​​എ​​​ച്ച്ഡി​ സ്വ​​ന്ത​​മാ​​ക്കി. നി​​​ല​​​വി​​​ല്‍ ഡെ​​​ന്മാ​​​ര്‍​ക്കി​​​ലെ ആ​​​റോ​​​സ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ല്‍ ഗ​​വേ​​ഷ​​ക​​നാ​​ണ്. ഡോ.​ ​​ര​​​ശ്മിയാണു ഭാ​​​ര്യ. സ​​​ജേ​​​ഷി​​​ന്‍റെ ജ്യേ​​​ഷ്ഠ​​​ന്‍ അ​​​ജേ​​​ഷും കെ​​​മി​​​സ്ട്രി​​​യി​​​ല്‍ ഉ​​​ന്ന​​​ത​​​പ​​​ഠ​​​നം പൂ​​​ര്‍​ത്തി​​​യാ​​​ക്കി ല​​​ണ്ട​​​ന്‍ ഇം​​​പീ​​​രി​​​യ​​​ല്‍ കോ​​​ള​​​ജി​​​ല്‍ പോ​​​സ്റ്റ് ഡോ​​​ക്ട​​​റ​​​ല്‍ ഗ​​വേ​​ഷ​​ക​​നാ​​ണ്. പൈ​​​നാ​​​ട​​​ത്ത് തോ​​​മ​​​സ് പി.​ ​​ജോ​​​സ​​​ഫി​​​ന്‍റെ​​​യും റോ​​​സി​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് സ​​​ജേ​​​ഷ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.