പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഒ​ലി​ച്ചു​പോ​യി
പൈ​പ്പ് പൊ​ട്ടി; റോ​ഡ് ഒ​ലി​ച്ചു​പോ​യി
Friday, February 23, 2018 1:43 AM IST
എ​​ട​​ത്വ: ആ​​ല​​പ്പു​​ഴ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി​​യു​​ടെ പൈ​പ്പ് ലൈ​ൻ ത​​ക​​ഴി കേ​​ള​​മം​​ഗ​​ല​​ത്തി​​നു സ​​മീ​​പം പൊ​​ട്ടി റോ​​ഡി​​ന്‍റെ ഒ​​രു ഭാ​​ഗം ഒ​​ലി​​ച്ചു​​പോ​​യി. മൂ​​ന്നു ദി​​വ​​സം​​മു​​ന്പ് ഒ​​ന്നാം​​ഘ​​ട്ട ടാ​​റിം​​ഗ് ന​​ട​​ത്തി​​യ റോ​​ഡാ​ണ് ഒ​ലി​ച്ചു​പോ​യ​ത്. ഇ​​തോ​​ടെ അ​​ന്പ​​ല​​പ്പു​​ഴ- തി​​രു​​വ​​ല്ല പാ​​ത​​യി​​ലെ ഗ​​താ​​ഗ​​തം നാ​​ലു​ മ​​ണി​​ക്കൂ​​റോ​​ളം നി​​ല​​ച്ചു.

ഇ​​ന്ന​​ലെ രാ​​വി​​ലെ ഏ​​ഴോ​​ടെ​​യാ​​യി​​രു​​ന്നു സം​​ഭ​​വം. സ​​മീ​​പ​​ത്തെ ഗു​​രു​​മ​​ന്ദി​​ര​​ത്തി​​ലും ഫ​​ർ​​ണി​​ച്ച​​ർ ക​​ട​​യി​​ലും വെ​​ള്ളം​ ക​​യ​​റി. നാ​​ട്ടു​​കാ​​ർ ജ​​ല​​അ​​ഥോ​​റി​​റ്റി ഓ​​ഫീ​​സി​​ൽ വി​​വ​​ര​​മ​​റി​​യി​​ച്ച​​തോ​​ടെ പ​​ന്പിം​​ഗ് നി​​ർ​​ത്തി​​വ​​യ്ക്കു​​ക​​യാ​​യി​​രു​​ന്നു. വ​​ലി​​യ ശ​​ബ്ദ​​ത്തോ​​ടെ​​യാ​​ണ് പൈ​​പ്പ് പൊ​​ട്ടി വെ​​ള്ളം പു​​റ​​ത്തേ​​ക്ക് ചീ​റ്റി​യ​ത്. റോ​ഡ് ത​ക​ർ​ന്ന​തോ​ടെ നൂ​​റു​​ക​​ണ​​ക്കി​​നു വി​​ദ്യാ​​ർ​​ഥി​​ക​​ളും ഉ​​ദ്യോ​​ഗ​​സ്ഥ​​രും പെ​​രു​​വ​​ഴി​​യി​​ലാ​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.