ഡോ. ​ബി​ക്കു ബാ​ബു പോ​പ്പു​ല​ർ ഓ​ട്ടോ​ക്രോ​സ് ചാന്പ്യൻ
ഡോ. ​ബി​ക്കു ബാ​ബു പോ​പ്പു​ല​ർ ഓ​ട്ടോ​ക്രോ​സ് ചാന്പ്യൻ
Tuesday, January 16, 2018 1:51 AM IST
കൊ​​​ച്ചി: വാ​​​ഹ​​​ന ഡീ​​​ല​​​ർ​​​മാ​​​രാ​​​യ പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച പ്ര​​​ഥ​​​മ ഓ​​​ട്ടോ​​​ക്രോ​​​സി​​​ൽ ഡോ. ​​​ബി​​​ക്കു ബാ​​​ബു ചാ​​​ന്പ്യ​​​നാ​​യി. കൊ​​​ച്ചി​​​ൻ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് മൈ​​​താ​​​നി​​​യി​​​ൽ ഓ​​​ട്ടോ​​​ക്രോ​​​സി​​​നാ​​​യി പ്ര​​​ത്യേ​​​കം ത​​​യാ​​​റാ​​​ക്കി​​​യ 750 മീ​​​റ്റ​​​ർ ട്രാ​​​ക്കി​​​ൽ ര​​​ണ്ടു റൗ​​​ണ്ട് ഏ​​​റ്റ​​​വും കു​​​റ​​​ഞ്ഞ സ​​​മ​​​യ​​​ത്തു പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ണു ബി​​​ക്കു ചാ​​​ന്പ്യ​​​നാ​​​യ​​​ത്. 1600 സി​​​സി വി​​​ഭാ​​​ഗ​​​ത്തി​​​ൽ 131.94 സെ​​​ക്ക​​​ൻ​​ഡി​​ലും ഓ​​​പ്പ​​​ണ്‍ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 131.10 സെ​​​ക്ക​​​ൻ​​ഡി​​​ലും ഫി​​​നി​​ഷ് ചെ​​​യ്താ​​​ണ് ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ റാ​​​ലി ചാ​​​ന്പ്യ​​​ൻ കൂ​​​ടി​​​യാ​​​യ ഡോ. ​​​ബി​​​ക്കു പ്ര​​​ഥ​​​മ പോ​​​പ്പു​​​ല​​​ർ ഓ​​​ട്ടോ​​​ക്രോ​​​സ് ചാ​​​ന്പ്യ​​​ൻ​​​പ​​​ട്ടം ക​​​ര​​​സ്ഥ​​​മാ​​​ക്കി​​​യ​​​ത്. ഏ​​​ഴു കാ​​​റ്റ​​​ഗ​​​റി​​​ക​​​ളി​​​ലാ​​​യി പ​​​ങ്കെ​​​ടു​​​ത്ത 81 മ​​​ത്സ​​​രാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്ന് ഓ​​​രോ കാ​​​റ്റ​​​ഗ​​​റി​​​യി​​​ലും അ​​​ഞ്ചു പേ​​​ർ വീ​​​തം ഫൈ​​​ന​​ലി​​ലേ​​ക്കു യോ​​​ഗ്യ​​​ത നേ​​​ടി.

വ​​​നി​​​ത​​​ക​​​ളി​​​ൽ സ​​​ഹോ​​​ദ​​​രി​​​മാ​​​രാ​​​യ അ​​​ഫ്രി​​​നും ഫ​​​ർ​​​സാ​​​ന​​​യും ഒ​​​ന്നും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ ക​​​ര​​​സ്ഥ​​​മാ​​​ക്കി. ആ​​​ദ്യ​​​മാ​​​യി ഓ​​​ട്ടോ​​​ക്രോ​​​സി​​​നി​​​റ​​​ങ്ങി​​​യ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ​​​നി​​​ന്നു​​​ള്ള മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​നി ശി​​​വാ​​​നി പൃ​​​ഥ്വി 165.12 സെ​​​ക്ക​​​ൻ​​ഡി​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി ര​​​ണ്ടാം സ്ഥാ​​​നം ക​​​ര​​​സ്ഥ​​​മാ​​​ക്കി. 1100 സി​​​സി, 1400 സി​​​സി വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ യ​​​ഥാ​​​ക്ര​​മം 142.17, 135.53 സെ​​​ക്ക​​​ന്‍റു​​​ക​​​ളി​​​ലാ​​​യി ജേ​​​ക്ക​​​ബ് ഒ​​​ന്നാ​​​മ​​​താ​​​യി. 142.85 കൊ​​​ണ്ട് ഫി​​​നി​​​ഷ് ചെ​​​യ്ത സൂ​​​ര​​​ജാ​​​ണ് ജി​​​പ്സി ക്ലാ​​​സി​​​ലെ ചാ​​​ന്പ്യ​​​ൻ. 143.85 സെ​​​ക്ക​​​ൻ​​ഡി​​ൽ ഫി​​​നി​​ഷ് ചെ​​​യ്ത രോ​​​ഹി​​​ത് കേ​​​ര​​​ള ക്ലാ​​​സി​​​ൽ വി​​​ജ​​​യം നേ​​​ടി.


പീ​​​റ്റ്സ് ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് പ്രോ​​​ഡ​​​ക്ട്സി​​​ന്‍റ ആ​​​ഡം​​​ബ​​​ര വാ​​​ഹ​​​ന പ്ര​​​ദ​​​ർ​​​ശ​​​ന​​​മാ​​​യ പീ​​​റ്റ്സ് ഫെ​​​സ്റ്റി​​​വ​​​ൽ ഓ​​​ഫ് സ്പീ​​​ഡി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചാ​​​ണ് ഓ​​​ട്ടോ​​​ക്രോ​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച​​​ത്. ചാ​​​ന്പ്യ​​ൻ​​മാ​​ർ​​​ക്കു പോ​​​പ്പു​​​ല​​​ർ വെ​​​ഹി​​​ക്കി​​​ൾ​​​സ് ആ​​​ൻ​​​ഡ് സ​​​ർ​​​വീ​​​സ​​​സ് ലി​​​മി​​​റ്റ​​​ഡ് ഡ​​​യ​​​റ​​​ക്ട​​​ർ ഫ്രാ​​​ൻ​​​സി​​​സ് കെ. ​​​പോ​​​ൾ, എ​​​സി​​​എം​​​എ​​​സ് ഗ്രൂ​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ പ്ര​​​മോ​​​ദ്, പീ​​​റ്റ്സ് ഓ​​​ട്ടോ​​​മോ​​​ട്ടീ​​​വ് പ്രോ​​​ഡ​​​ക്ട്സ് ഡ​​​യ​​​റ​​​ക്ട​​​ർ പീ​​​റ്റ​​​ർ കെ. ​​​ചാ​​​ക്കോ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ ട്രോ​​​ഫി​​​ക​​​ൾ സ​​​മ്മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.