ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ മൂ​ന്നു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
ഓ​ഖി ദു​രി​താ​ശ്വാ​സ ഫ​ണ്ടി​ലേ​ക്കു  സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ മൂ​ന്നു ദി​വ​സ​ത്തെ ശ​മ്പ​ളം ന​ൽ​ക​ണ​മെ​ന്നു മു​ഖ്യ​മ​ന്ത്രി
Wednesday, December 13, 2017 2:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഓ​​​ഖി ചു​​​ഴ​​​ലി​​​ക്കാ​​​റ്റ് ദു​​​ര​​​ന്ത​​​ത്തി​​​നി​​​ര​​​യാ​​​യ കു​​​ടും​​​ബ​​​ങ്ങ​​​ളെ സ​​​ഹാ​​​യി​​​ക്കാ​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച പ്ര​​​ത്യേ​​​ക ഫ​​​ണ്ടി​​​ലേ​​​ക്കു സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ ജീ​​​വ​​​ന​​​ക്കാ​​​ർ മൂ​​​ന്നു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം സം​​​ഭാ​​​വ​​​ന ചെ​​​യ്യ​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. 10,000 രൂ​​​പ​​​യ്ക്കു മു​​​ക​​​ളി​​​ൽ പെ​​​ൻ​​​ഷ​​​ൻ വാ​​​ങ്ങു​​​ന്ന​​​വ​​​ർ പ​​​കു​​​തി തു​​​ക​​​യെ​​​ങ്കി​​​ലും ന​​​ൽ​​​ക​​​ണം. തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ ഒ​​​രു ദി​​​വ​​​സ​​​ത്തെ വേ​​​ത​​​നം ന​​​ൽ​​​ക​​​ണം.

ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ധ​​​ന​​​സ​​​ഹാ​​​യ​​​വു​​​മാ​​​യെ​​​ത്തി​​​യ ഒ​​​രു പെ​​​ൻ​​​ഷ​​​ൻ​​​കാ​​​ര​​​ന്‍റെ നി​​​ർ​​​ദേ​​​ശ​​​മാ​​​ണി​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞാ​​​ൽ എ​​​ല്ലാ​​​വ​​​രും തു​​​ക ന​​​ൽ​​​കാ​​​ൻ ത​​​യാ​​​റാ​​​കു​​​മെ​​​ന്നാ​​​ണ് അ​​​ദ്ദേ​​​ഹം അ​​​റി​​​യി​​​ച്ച​​​ത്. ആ ​​​വി​​​കാ​​​രം മാ​​​നി​​​ച്ചാ​​​ണ് അ​​​ഭ്യ​​​ർ​​​ഥ​​​ന വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ൾ അ​​​റി​​​യി​​​ക്ക​​​വേ മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. പ്ര​​​ത്യേ​​​ക ഫ​​​ണ്ടി​​​നോ​​​ടു ന​​​ല്ല പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ്. ധ​​​ന​​​സ​​​ഹാ​​​യം സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കാ​​​ണ്. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യാ​​​കു​​​മ്പോ​​ൾ ആ​​​ദാ​​​യ​​​നി​​​കു​​​തി വ​​​കു​​​പ്പി​​​ന്‍റെ ഇ​​​ള​​​വു ല​​​ഭി​​​ക്കു​​​മെ​​​ന്ന​​​തി​​​നാ​​​ലാ​​​ണ് ഇ​​​ങ്ങ​​​നെ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.