തുലാവർഷം: 15 ശതമാനം മഴക്കുറവ്
തുലാവർഷം: 15 ശതമാനം മഴക്കുറവ്
Thursday, November 23, 2017 3:16 PM IST
തി​രു​വ​ന​ന്ത​പു​രം: വ​ട​ക്കു​കി​ഴ​ക്ക​ൻ മ​ൺ​സൂ​ൺ എ​ന്ന തു​ലാ​വ​ർ​ഷം പ​ല ജി​ല്ല​ക​ളി​ലും തീ​രെ കു​റ​വാ​യി. ഒ​ൻ​പ​തു ജി​ല്ല​ക​ളി​ൽ ശ​രാ​ശ​രി​യി​ലും 20 ശ​ത​മാ​ന​ത്തി​ലേ​റെ കു​റ​വു മഴയാണു ലഭിച്ചത്. സം​സ്ഥാ​ന​ത്ത് മൊ​ത്തം 15 ശ​ത​മാ​നം കു​റ​വാ​ണു മ​ഴ.

ഏ​റ്റ​വും കു​റ​വ് പാ​ല​ക്കാ​ട്ടാ​ണ്. 65 ശ​ത​മാ​നം കു​റ​വ്. 38.39 സെ​ന്‍റി​മീ​റ്റ​ർ പെ​യ്യേ​ണ്ട സ്ഥാ​ന​ത്ത് 13.55 സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം. 15.57 സെ​ന്‍റി​മീ​റ്റ​ർ മാ​ത്രം ല​ഭി​ച്ച വ​യ​നാ​ട്ടി​ൽ 47 ശ​ത​മാ​ന​മാ​ണു കു​റ​വ്. 16.57 സെ​ന്‍റി​മീ​റ്റ​ർ കി​ട്ടി​യ കാ​സ​ർ​ഗോ​ട്ട് 46 ശ​ത​മാ​നം കു​റ​വാ​യി. കോ​ഴി​ക്കോ​ട് (31), ആ​ല​പ്പു​ഴ (24), തൃ​ശൂ​ർ (27), മ​ല​പ്പു​റം (26), ഇ​ടു​ക്കി (22), ക​ണ്ണൂ​ർ (22) എ​ന്നീ ജി​ല്ല​ക​ളി​ലും മ​ഴ ഗ​ണ്യ​മാ​യി കു​റ​വാ​ണ്.പ​ത്ത​നം​തി​ട്ട​യി​ലാ​ണ് മ​ഴ കാ​ര്യ​മാ​യി കൂ​ടു​ത​ൽ ല​ഭി​ച്ച​ത്. 44 ശ​ത​മാ​നം അ​ധി​കം. കോ​ട്ട​യ​ത്ത് 17-ഉം ​എ​റ​ണാ​കു​ള​ത്ത് 15-ഉം ​തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ഞ്ചും കൊ​ല്ല​ത്ത് ര​ണ്ടും ശ​ത​മാ​നം അ​ധി​ക​മ​ഴ ല​ഭി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.