വേ​ണാ​ട് എ​ക്സ്പ്ര​സ് ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്തു യാ​ത്ര അവസാനിപ്പിച്ചു
വേ​ണാ​ട് എ​ക്സ്പ്ര​സ് ഇ​ന്ന​ലെ എ​റ​ണാ​കു​ള​ത്തു യാ​ത്ര അവസാനിപ്പിച്ചു
Thursday, November 23, 2017 2:56 PM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഷൊ​​ർ​​ണൂ​​ർ വേ​​​ണാ​​​ട് എ​​​ക്സ്പ്ര​​​സ് ഇ​​​ന്ന​​​ലെ എ​​​റ​​​ണാ​​​കു​​​ള​​​ത്തു സ​​​ർ​​​വീ​​​സ് അ​​​വ​​​സാ​​​നി​​​പ്പി​​​ച്ചു. വൈ​​​കി​​​യോ​​​ടി​​​യ​​​തി​​​നാ​​​ലാ​​​ണിതെന്നു റെ​​​യി​​​ൽ​​​വേ അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു. രാ​​​വി​​​ലെ 10ന് ​​​എ​​റ​​ണാ​​കു​​ളം സൗ​​ത്തി​​ൽ എ​​ത്തേ​​ണ്ട ട്രെ​​​യി​​​ൻ ഉ​​ച്ച​​യ്ക്ക് ര​​ണ്ടി​​നാ​​ണ് എ​​ത്തി​​യ​​ത്.

ഷൊ​​​ർ​​​ണൂ​​​ർ ഭാ​​​ഗ​​​ത്തേ​​​ക്കു ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്ത​​​വ​​​ർ​​​ക്കു കോ​​​ർ​​​ബ, പ​​​ര​​​ശു​​​റാം എ​​​ന്നീ ട്രെ​​​യി​​​നു​​​ക​​​ളി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​നു​​​ള്ള ക്ര​​​മീ​​​ക​​​ര​​​ണം റെ​​​യി​​​ൽ​​​വേ ഒ​​​രു​​​ക്കി​​​യി​​​രു​​​ന്നു. ഷൊ​​​ർ​​​ണൂ​​​രി​​​ൽ​​​നി​​​ന്നു വേ​​​ണാ​​​ടി​​​ൽ യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് ഏ​​​റ​​​നാ​​​ട് എ​​​ക്സ്പ്ര​​​സി​​​ലും സൗ​​​ക​​​ര്യം ഒ​​​രു​​​ക്കി.

ബു​​​ധ​​​നാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തേ​​ക്കു തി​​​രി​​​ച്ച വേ​​​ണാ​​​ടി​​​ന്‍റെ എ​​​ൻ​​​ജി​​​ൻ ത​​​ക​​​രാ​​​റി​​​ലാ​​​യ​​​താ​​​ണു സ​​​മ​​​യ​​​ക്ര​​​മം തെ​​​റ്റാ​​ൻ കാ​​ര​​ണ​​മാ​​യ​​ത്. ക​​​ട​​​യ്ക്കാ​​​വൂ​​​രി​​​ൽ വ​​ച്ചു​​​ണ്ടാ​​​യ ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു പു​​ല​​ർ​​ച്ചെ 1.25നാ​​​ണ് ട്രെയിൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തെ​​​ത്തി​​​യ​​​ത്. തു​​ട​​ർ​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ അ​​ഞ്ചി​​ന് സ​​ർ​​വീ​​സ് ആ​​രം​​ഭി​​ക്കേ​​ണ്ട ട്രെ​​യി​​ൽ രാ​​വി​​ലെ 7.30നാ​​ണ് തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു​​നി​​ന്നു പു​​റ​​പ്പെ​​ട്ട​​ത്. ഇ​​​ന്നു മു​​​ത​​​ൽ കൃ​​​ത്യ​​സ​​​മ​​​യം പാ​​​ലി​​​ക്കു​​​ന്ന​​​തി​​​നു വേ​​​ണ്ടി​​​യാണ് ഇ​​​ന്ന​​​ലെ സ​​​ർ​​​വീ​​​സ് പാ​​​തി​​വ​​​ഴി​​​യി​​​ൽ നി​​​ർ​​​ത്തി​​​യ​​​തെ​​ന്ന് അ​​ധി​​കൃ​​ത​​ർ അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.