വി​​ക​​സ​​ന​​ത്തി​​നു പൊ​​തു-​​സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം: വെ​​ങ്ക​​യ്യ​​നാ​​യി​​ഡു
വി​​ക​​സ​​ന​​ത്തി​​നു പൊ​​തു-​​സ്വ​​കാ​​ര്യ പ​​ങ്കാ​​ളി​​ത്തം പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​ണം: വെ​​ങ്ക​​യ്യ​​നാ​​യി​​ഡു
Wednesday, November 22, 2017 2:32 PM IST
കൊ​​​​ച്ചി: രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വ്യ​​​​വ​​​​സാ​​​​യ, സാ​​​​ന്പ​​​​ത്തി​​​​ക പു​​​​രോ​​​​ഗ​​​​തി​​​​ക്കു പൊ​​​​തു-​​​​സ്വ​​​​കാ​​​​ര്യ മേ​​​​ഖ​​​​ല​​​​ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​വും സ​​​​ഹ​​​​ക​​​​ര​​​​ണ​​​​വും പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ടേ​​​​ണ്ട​​​​തു​​​​ണ്ടെ​​​​ന്ന് ഉ​​​​പ​​​​രാ​​ഷ്‌​​ട്ര​​പ​​​​തി എം.​ ​​​വെ​​​​ങ്ക​​​​യ്യ​​​​നാ​​​​യി​​​​ഡു. വി​​​​ദ്യാ​​​​ഭ്യാ​​​​സ, അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ൽ കേ​​​​ര​​​​ളം കൈ​​​​വ​​​​രി​​​​ച്ച നേ​​​​ട്ട​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തി​​​​നു മാ​​​​തൃ​​​​ക​​​​യാ​​​​ണെ​​​​ന്നും അ​​​​ദ്ദേ​​​​ഹം പ​​​​റ​​​​ഞ്ഞു.

കൊ​​​​ച്ചി​​​​ൻ ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സി​​​​ന്‍റെ 160-ാം വാ​​​​ർ​​​​ഷി​​​​കം കൊ​​​​ച്ചി താ​​​​ജ് ഗേ​​​​റ്റ് വേ​​​​യി​​​​ൽ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്യു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ഉ​​​​പ​​​​രാ​​ഷ്‌​​ട്ര​​പ​​​​തി. രാ​​​​ജ്യ​​​​ത്തു വ​​​​ള​​​​ർ​​​​ന്നു​​​​വ​​​​രു​​​​ന്ന നി​​​​ക്ഷേ​​​​പ​​​​സൗ​​​​ഹൃ​​​​ദാ​​​​ന്ത​​​​രീ​​​​ക്ഷം കൂ​​​​ടു​​​​ത​​​​ലാ​​​​യി പ്ര​​​​യോ​​​​ജ​​​​ന​​​​പ്പെ​​​​ടു​​​​ത്ത​​​​ണം. നോ​​​​ട്ടു​​​​നി​​​​രോ​​​​ധ​​​​ന​​​​വും ജി​​​​എ​​​​സ്ടി​​​​യും ദൂ​​​​ര​​​​വ്യാ​​​​പ​​​​ക​​​​മാ​​​​യ ന​​​​ല്ല ഫ​​​​ല​​​​ങ്ങ​​​​ൾ രാ​​​​ജ്യ​​​​ത്തു​​​​ണ്ടാ​​​​ക്കും. പ​​​​ല​​​​രും ഒ​​​​ളി​​​​പ്പി​​​​ച്ചു​​​​വ​​​​ച്ചി​​​​രു​​​​ന്ന പ​​​​ണം ഇ​​​​പ്പോ​​​​ൾ ബാ​​​​ങ്കു​​​​ക​​​​ളി​​​​ലെ​​​​ത്തി​​​​യി​​​​ട്ടു​​​​ണ്ട്.

കോ​​​​ർ​​​​പ​​​​റേ​​​​റ്റ് സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ൾ സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെ​​​​യു​​​​ള്ള സം​​​​രം​​​​ഭ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​വ​​​​ര​​​​ണം. കേ​​​​ന്ദ്ര, സം​​​​സ്ഥാ​​​​ന സ​​​​ർ​​​​ക്കാ​​​​രു​​​​ക​​​​ളും ത​​​​ദ്ദേ​​​​ശ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളും വി​​​​ക​​​​സ​​​​ന​​​​ത്തി​​​​നാ​​​​യി കൈ​​​​കോ​​​​ർ​​​​ത്തു പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്. ഗാ​​​​ന്ധി​​​​ജി​​​​യു​​​​ടെ​​​​യും നെ​​​​ഹ്റു​​​​വി​​​​ന്‍റെ​​​​യും വി​​​​ക​​​​സ​​​​ന​​​​കാ​​​​ഴ്ച​​​​പ്പാ​​​​ടു​​​​ക​​​​ൾ ന​​​​മു​​​​ക്കു മാ​​​​തൃ​​​​ക​​​​യാ​​​​ണ്. ഒ​​​​രു മ​​​​ത​​​​വും തീ​​​​വ്ര​​​​വാ​​​​ദ​​​​വും വി​​​​ദ്വേ​​​​ഷ​​​​വും പ​​​​ഠി​​​​പ്പി​​​​ക്കു​​​​ന്നി​​​​ല്ല. സ​​​​മൂ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ത്രു​​​​വാ​​​​ണു തീ​​​​വ്ര​​​​വാ​​​​ദം. ഭാ​​​​ര​​​​തീ​​​​യ സം​​​​സ്കാ​​​​രം ഇ​​​​തി​​​​നെ തെ​​​​ല്ലും അം​​​​ഗീ​​​​ക​​​​രി​​​​ക്കു​​​​ന്നി​​​​ല്ല.


ദൈ​​​​വ​​​​ത്തി​​​​ന്‍റെ സ്വ​​​​ന്തം നാ​​​​ട് എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന കേ​​​​ര​​​​ളം സ്ത്രീ​​​​ക​​​​ളു​​​​ടെ സാ​​​​ക്ഷ​​​​ര​​​​ത, അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​വി​​​​ക​​​​സ​​​​നം, ഉ​​​​ന്ന​​​​ത​​​​വി​​​​ദ്യാ​​​​ഭ്യാ​​​​സ നി​​​​ല​​​​വാ​​​​രം, വ്യ​​​​വ​​​​സാ​​​​യ സൗ​​​​ഹൃ​​​​ദ സ​​​​മീ​​​​പ​​​​ന​​​​ങ്ങ​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ലെ​​​​ല്ലാം ഏ​​​​റെ മു​​​​ന്നേ​​​​റി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന​​​​ത് അ​​​​ഭി​​​​മാ​​​​ന​​​​ക​​​​ര​​​​മാ​​​​ണ്. സാ​​​​മൂ​​​​ഹ്യ​​​​പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യോ​​​​ടെയുള്ള പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ കൊ​​​​ച്ചി​​​​ൻ ചേം​​​​ബ​​​​ർ ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രീ​​​​സി​​​​നെ ശ്ര​​​​ദ്ധേ​​​​യ​​​​മാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്നും ഉ​​​​പ​​​​രാ​​ഷ്‌​​ട്ര​​പ​​​​തി പ​​​​റ​​​​ഞ്ഞു.

ഗ​​​​വ​​​​ർ​​​​ണ​​​​ർ ജ​​​​സ്റ്റീ​​​​സ് പി. ​​​​സ​​​​ദാ​​​​ശി​​​​വം, മ​​​​ന്ത്രി ഡോ. ​​​​കെ.​​​​ടി. ജ​​​​ലീ​​​​ൽ, കൊ​​​​ച്ചി​​​​ൻ ചേം​​​​ബ​​​​ർ പ്ര​​​​സി​​​​ഡ​​​​ന്‍റ് ഷാ​​​​ജി വ​​​​ർ​​​​ഗീ​​​​സ്, വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​ ​​​വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ എ​​​​ന്നി​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു. മു​​​​ൻ പ്ര​​​​സി​​​​ഡ​​​​ന്‍റ് വേ​​​​ണു​​​​ഗോ​​​​പാ​​​​ൽ സി. ​​​​ഗോ​​​​വി​​​​ന്ദ് ഉ​​​​പ​​​​രാ​​​​ഷ്‌​​ട്ര​​പ​​​​തി​​​​ക്ക് ഉ​​​​പ​​​​ഹാ​​​​രം കൈ​​​​മാ​​​​റി. കെ.​​​​വി. തോ​​​​മ​​​​സ് എം​​​​പി, ഹൈ​​​​ബി ഈ​​​​ഡ​​​​ൻ എം​​​​എ​​​​ൽ​​​​എ, മേ​​​​യ​​​​ർ സൗ​​​​മി​​​​നി ജെ​​​​യി​​​​ൻ എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു. രാ​​​​ജ്യ​​​​ത്തെ ആ​​​​ദ്യ​​​​ത്തെ വാ​​​​ണി​​​​ജ്യ സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലൊ​​​​ന്നാ​​​​യ കൊ​​​​ച്ചി​​​​ൻ ചേം​​​​ബ​​​​ർ, ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ അ​​​​സോ​​​​സി​​​​യേ​​​​റ്റ​​​​ഡ് ചേം​​​​ബേ​​​​ഴ്സ് ഓ​​​​ഫ് കൊ​​​​മേ​​​​ഴ്സ് ആ​​​​ൻ​​​​ഡ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി ഓ​​​​ഫ് ഇ​​​​ന്ത്യ​​​​യു​​​​ടെ (അ​​​​സോ​​​​ചം) പ്ര​​​​മോ​​​​ട്ട​​​​ർ ചേം​​​​ബ​​​​റാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.