നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ആ​​​ളി​​​ല്ലാവി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് മൂ​​ന്നി​​ട​​ത്ത്
Tuesday, November 21, 2017 2:51 PM IST
കൊ​​​ച്ചി: നി​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ​​​ക്കാ​​​യി ആ​​​ളി​​​ല്ലാവി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത് രാ​​​ജ്യ​​​ത്ത് മൂ​​​ന്നു നാ​​​വി​​​കസേ​​​നാ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ മാ​​​ത്രം. കൊ​​​ച്ചി​​​ക്കു പു​​​റ​​മേ ഗു​​​ജ​​​റാ​​​ത്തി​​​ലെ പോ​​​ർ​​​ബ​​​ന്ത​​റി​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ രാം​​​നാ​​​ടി​​ലും. ക​​​ട​​​ലും ക​​​ര​​​യും നി​​​രീ​​​ക്ഷ​​​ണ വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്ന സെ​​​ർ​​​ച്ച​​​ർ, ഹെ​​​റോ​​​ണ്‍ എ​​​ന്നീ ആ​​​ളി​​​ല്ലാ വി​​​മാ​​​ന​​​ങ്ങ​​​ൾ​​​ക്ക് മ​​​റ്റ് വി​​​മാ​​​ന​​​ങ്ങ​​​ളെ അ​​​പേ​​​ക്ഷി​​​ച്ച് ഭാ​​​രം കു​​​റ​​​വാ​​​കും.

എ​​​ന്നാ​​​ൽ, ഇ​​​വ ത​​​മ്മി​​​ൽ ഭാ​​​ര​​​ത്തി​​​ലും ടെ​​​ക്നോ​​​ള​​​ജി​​​യി​​ലും വ്യ​​​ത്യാ​​​സ​​​മു​​​ണ്ട്. ഇ​​​സ്ര​​യേ​​​ൽ നി​​​ർ​​​മി​​​ത​​​ വി​​​മാ​​​ന​​​മാ​​​ണ് ഇ​​​ന്ന​​​ലെ ത​​​ക​​​ർ​​​ന്ന​​​ത്. 15 വ​​​ർ​​​ഷ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ നാ​​​വി​​​ക​​സേ​​​ന ആ​​​ളി​​​ല്ലാ വി​​​മാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വ​​​രു​​​ന്നു.


ഇ​​​തി​​​ൽ ബ്ലാ​​​ക്ക് ബോ​​​ക​​​്സി​​​ല്ല. നി​​​യ​​​ന്ത്ര​​​ണം മു​​​ഴു​​​വ​​​ൻ ക​​​ര​​​യി​​​ൽ​​​നി​​​ന്നാ​​​യ​​​തി​​​നാ​​​ൽ ബ്ലാ​​​ക്ബോ​​​ക്സ്കൊ​​​ണ്ടു പ്ര​​​യോ​​​ജ​​​ന​​​മി​​​ല്ല. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഒ​​​രു ആ​​​ളി​​​ല്ലാവി​​​മാ​​​നം ക​​​ട​​​ലി​​​ലി​​​റ​​​ക്കി അ​​​പ​​​ക​​​ടമൊഴി​​​വാ​​​ക്കി​​​യ സം​​​ഭ​​​വം ന​​​ട​​​ന്നി​​​രു​​​ന്നു. ക​​​ട​​​ലി​​​ൽ നി​​​രീ​​​ക്ഷ​​​ണം ന​​​ട​​​ത്തി​​​വ​​​ന്ന വി​​​മാ​​​ന​​​ത്തി​​​നു തി​​​രി​​​കെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്താ​​​ൻ സാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു മ​​​ന​​​സി​​​ലാ​​​ക്കി​​​യ അ​​​ധി​​​കൃ​​​ത​​​ർ അ​​ന്നു വി​​​മാ​​​നം ക​​​ട​​​ലി​​​ൽ ഇ​​​റ​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.