ഐ​ഐ​ഐ​ടി​എം-​കെ​​യ്ക്ക് ഗോ​ള്‍​ഡ​ന്‍ ടി​ക്ക​റ്റ് പു​ര​സ്കാ​രം
ഐ​ഐ​ഐ​ടി​എം-​കെ​​യ്ക്ക് ഗോ​ള്‍​ഡ​ന്‍ ടി​ക്ക​റ്റ് പു​ര​സ്കാ​രം
Tuesday, November 21, 2017 2:35 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​ക​​​ത്തി​​​ലെ പ്ര​​​ശ​​​സ്ത​​​മാ​​​യ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളും ഇ​​​ന്ത്യ​​​യി​​​ലെ ഐ​​​ഐ​​​ടി​​​ക​​​ള​​​ട​​​ക്ക​​​മു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും പ​​​ങ്കെ​​​ടു​​​ത്ത രാ​​​ജ്യാ​​​ന്ത​​​ര ഹാ​​​ക്ക​​​ത്തോ​​​ണി​​​ല്‍ സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ഐ​​​ടി ഗ​​​വേ​​​ഷ​​​ണ, പ​​​ഠ​​​ന സ്ഥാ​​​പ​​​ന​​​മാ​​​യ ഐ​​​ഐ​​​ഐടി​​​എം-​​​കെ(ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഇൻഫർമേഷൻ ടെക്നോ ളജി ആൻഡ് മാനേജ്മെന്‍റ് ) ഗോ​​​ള്‍​ഡ​​​ന്‍ ടി​​​ക്ക​​​റ്റ് പു​​​ര​​​സ്കാ​​​രം ക​​​ര​​​സ്ഥ​​​മാ​​​ക്കി.

ഹാ​​​ര്‍​വാ​​​ര്‍​ഡ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ കീ​​​ഴി​​​ലു​​​ള്ള പ്ര​​​ഫ​​​ര്‍ എ​​​ന്ന സ്റ്റാ​​​ര്‍​ട്ട​​​പ്പും കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​രി​​​ന്‍റെ നീ​​​തി ആ​​​യോ​​​ഗും ചേ​​​ര്‍​ന്ന് ന​​​ട​​​ത്തി​​​യ ഹാ​​​ക്ക​​​ത്തോ​​​ണി​​​ല്‍ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് സ്വ​​​ന്തം ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍ വി​​​ല്ക്കു​​​ന്ന​​​തി​​​ന് ബ്ലോ​​​ക്ക് ചെ​​​യി​​​ന്‍ അ​​​ധി​​​ഷ്ഠി​​​ത വി​​​പ​​​ണി സൃ​​​ഷ്ടി​​​ക്കു​​​ന്ന ‘അ​​​ഗ്രോ​​​ചെ​​​യി​​​ന്‍’ എ​​​ന്ന ആ​​​പ്പിലൂ​​​ടെ​​​യാ​​​ണ് ഐ​​​ഐ​​​ഐ​​​ടി​​​എം-​​​കെ ഈ ​​​പു​​​ര​​​സ്കാ​​​രം നേ​​​ടി​​​യ​​​ത്.


ഐ​​​ഐഐ​​​ടി​​​എം ​​​കെ​​​യി​​​ലെ ഗ​​​വേ​​​ഷ​​​ണ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളാ​​​യ നി​​​ഖി​​​ല്‍ വി. ​​​ച​​​ന്ദ്ര​​​ന്‍, എ​​​സ്. ആ​​​ദ​​​ര്‍​ശ്, വി.​​​എ​​​സ്. അ​​​നൂ​​​പ് എ​​​ന്നി​​​വ​​​ര്‍ അ​​​സോ​​​സി​​​യ​​​റ്റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ.​​​എ​​​സ്.​​​അ​​​ഷ്റ​​​ഫി​​​ന്‍റെ മേ​​​ല്‍​നോ​​​ട്ട​​​ത്തി​​​ലാ​​​ണ് ആ​​​പ്പിന് രൂ​​​പം ന​​​ല്‍​കി​​​യ​​​ത്.

ക​​​ര്‍​ഷ​​​ക​​​രും ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളും ഇ​​​ട​​​നി​​​ല​​​ക്കാ​​​രെ ഒ​​​ഴി​​​വാ​​​ക്കി സൈ​​​ബ​​​ര്‍ ലോ​​​ക​​​ത്ത് ഒ​​​ത്തു​​​ചേ​​​രു​​​ന്ന സ​​​ഹ​​​ക​​​ര​​​ണ കാ​​​ര്‍​ഷി​​​ക വി​​​പ​​​ണ​​​ന സം​​​വി​​​ധാ​​​ന​​​മാ​​​ണ് അ​​​ഗ്രോ​​​ചെ​​​യി​​​ന്‍. ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍​ക്ക് വി​​​പ​​​ണി ക​​​ണ്ടു​​​പി​​​ടി​​​ക്കു​​​ന്ന​​​തോ​​​ടൊ​​​പ്പം​​​ത​​​ന്നെ കൃ​​​ഷി​​​യ്ക്കു​​​ള്ള ധ​​​ന​​​സ​​​ഹാ​​​യ​​​വും കൃ​​​ഷി​​​സ്ഥ​​​ല​​​വു​​​മ​​​ട​​​ക്കം ഈ ​​​സം​​​വ​​​ധാ​​​ന​​​ത്തി​​​ലൂ​​​ടെ ക​​​ര്‍​ഷ​​​ക​​​ര്‍​ക്ക് നേ​​​ടാം. ത​​​ങ്ങ​​​ളു​​​ടെ ഉ​​​ല്പ​​​ന്ന​​​ങ്ങ​​​ള്‍ ക​​​ര്‍​ഷ​​​ക​​​ര്‍ ബ്ലോ​​​ക് ചെ​​​യി​​​ന്‍ ലെ​​​ഡ്ജ​​​റു​​​ക​​​ളി​​​ല്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.