അയൽസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്ത വാഹനങ്ങൾ പിടിച്ചെടുക്കുന്നു
Tuesday, November 21, 2017 2:04 PM IST
ആ​ല​പ്പു​ഴ: നി​കു​തി വെ​ട്ടി​പ്പിനായി ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​ന​ങ്ങ​ൾ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കാ​നൊ​രു​ങ്ങി മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ആഡം​ബ​ര കാ​റു​ക​ൾ നി​കു​തി കു​റ​വു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​ര​ള​ത്തിൽ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക്കൊരുങ്ങുകയാണ് മോട്ടോ ർവാഹന വകുപ്പ്.

ആ​ഡം​ബ​ര​കാ​ർ പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ​ത് കേ​ര​ള​ത്തി​ൽ നി​കു​തി അ​ട​യ്ക്കാ​തെ ഉ​പ​യോ​ഗി​ച്ച​തി​ന് ന​ട​ൻ ഫ​ഹ​ദ് ഫാ​സി​ലി​ന് ആ​ല​പ്പു​ഴ ആ​ർ​ടി​ഒ ഓ​ഫീ​സ് നോ​ട്ടീ​സ് ന​ൽ​കി​യിരുന്നു. ഇ​തേ തു​ട​ർ​ന്ന് ഇ​ന്ന​ലെ ന​ട​ൻ മ​റ്റൊ​രാ​ൾ മു​ഖേ​ന 17.68 ല​ക്ഷം വാ​ഹ​ന നി​കു​തി​യ​ട​ച്ചു. സ​മാ​ന സം​ഭ​വ​ത്തി​ൽ മ​റ്റൊ​രു ബി​എം​ഡ​ബ്യൂ കാ​റും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ നി​കു​തി അ​ട​യ്ക്കാ​ൻ ആ​ർ​ടി​ഒ നോ​ട്ടീ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. നി​കു​തി​ക്കും പി​ഴ​യ്ക്കും പു​റ​മെ വാ​ഹ​നം എ​ത്ര​യും പെ​ട്ടെന്ന് കേ​ര​ള​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും വേ​ണം.


ഇ​ത്ത​ര​ത്തി​ൽ ഇ​ത​ര​സം​സ്ഥാ​ന​ത്ത് കാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് കേ​ര​ള​ത്തി​ലെ റോ​ഡു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​വ​ഴി സം​സ്ഥാ​ന​ത്തി​ന് ക​ന​ത്ത നി​കു​തി ന​ഷ്ട​മാ​ണ് ഉ​ണ്ടാ​കു​ന്ന​ത്. ഇ​ങ്ങ​നെ ര​ജി​സ്റ്റ​ർ ചെ​യ്ത വാ​ഹ​നം റോ​ഡു​ക​ളി​ൽ ഇ​റ​ക്കാ​തെ വീ​ട്ടി​ൽ ത​ന്നെ ഇ​ട്ടി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ പോ​ലും വീ​ടു​ക​ളി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​നാ​ണു തീ​രു​മാ​ന​മെ​ന്ന് ആ​ല​പ്പു​ഴ ആ​ർ​ടി​ഒ ഷി​ബു കെ. ​ഇ​ട്ടി പ​റ​ഞ്ഞു.

ജ​യ്സ​ണ്‍ അ​തി​ര​ന്പു​ഴ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.