ത​ച്ച​ങ്ക​രി​യെ കെ​ബി​പി​എ​സി​ൽനിന്നു നീ​ക്കി; എ​സ്പി കാ​ർ​ത്തി​കി​നു ചു​മ​ത​ല
ത​ച്ച​ങ്ക​രി​യെ  കെ​ബി​പി​എ​സി​ൽനിന്നു നീ​ക്കി;  എ​സ്പി കാ​ർ​ത്തി​കി​നു ചു​മ​ത​ല
Saturday, November 18, 2017 2:39 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ബു​​​ക്സ് ആ​​​ൻ​​​ഡ് പ​​​ബ്ലി​​​ഷിം​​​ഗ് സൊ​​​സൈ​​​റ്റി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സ്ഥാ​​​ന​​​ത്തു​​നി​​​ന്നു ഡി​​​ജി​​​പി ടോ​​​മി​​​ൻ ജെ. ​​​ത​​​ച്ച​​​ങ്ക​​​രി​​​യെ ഒ​​​ഴി​​​വാ​​​ക്കി. പ​​​ക​​​രം എ​​​സ്പി റാ​​​ങ്കി​​​ലു​​​ള്ള കെ. ​​​കാ​​​ർ​​​ത്തി​​​കി​​​നെ കെ​​​ബി​​​പി​​​എ​​​സ് എം​​​ഡി​​​യാ​​​യി നി​​​യ​​​മി​​​ച്ചു.

ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യു സ​​​ർ​​​വീ​​​സ​​​സ് മേ​​​ധാ​​​വി കൂ​​​ടി​​​യാ​​​യ ടോ​​​മി​​​ൻ ത​​​ച്ച​​​ങ്ക​​​രി കെ​​​ബി​​​പി​​​എ​​​സ് എം​​​ഡി​​​യു​​​ടെ അ​​​ധി​​​ക ചു​​​മ​​​ത​​​ല​​കൂ​​​ടി വ​​​ഹി​​​ച്ചി​​​രു​​​ന്നു. കെ​​​ബി​​​പി​​​എ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​യ​​​ർ​​​ന്ന ചി​​​ല ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലാ​​​ണു മാ​​​റ്റി​​​യ​​​തെ​​​ന്നും സൂ​​​ച​​​ന​​​യു​​​ണ്ട്.

എ​​​ന്നാ​​​ൽ, ഫ​​​യ​​​ർ ഫോ​​​ഴ്സി​​​ൽ ശ്ര​​​ദ്ധ കേ​​​ന്ദ്രീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു മാ​​​റ്റ​​​മെ​​​ന്നാ​​​ണ ഒൗ​​​ദ്യോ​​​ഗി​​​ക വി​​​ശ​​​ദീ​​​ക​​​ര​​​ണം. ഫ​​​യ​​​ർ ആ​​​ൻ​​​ഡ് റ​​​സ്ക്യു സ​​​ർ​​​വീ​​​സ​​​സി​​​ൽ ന​​​വീ​​​ക​​​ര​​​ണ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ കൊ​​​ണ്ടു വ​​​രു​​​ന്നു​​​ണ്ട്. കൂ​​​ടാ​​​തെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ന്ദ്ര​​​മാ​​​ക്കി ഫ​​​യ​​​ർ​​​ഫോ​​​ഴ്സ് അ​​​ക്കാ​​​ദ​​​മി സ്ഥാ​​​പി​​​ക്കു​​​ന്ന​​​തും പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലു​​​ണ്ട്. ഇ​​​തി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കാ​​​നാ​​​ണു കെ​​​ബി​​​പി​​​എ​​​സി​​​ന്‍റെ ചു​​​മ​​​ത​​​ല​​​യി​​​ൽ​​നി​​​ന്നു നീ​​​ക്കി​​​യ​​​തെ​​​ന്നാ​​​ണു വി​​​ശ​​​ദീ​​​ക​​​ര​​​ണം. സാ​​​ധാ​​​ര​​​ണ ഇ​​​ത്ത​​​രം സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ എം​​​ഡി​​​യു​​​ടെ മാ​​​റ്റം മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്താ​​​ണു സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.