ക​ലാ​ല​യ രാ​ഷ്‌ട്രീയം: ഹൈ​ക്കോ​ട​തി​വി​ധി സ്വാ​ഗ​താ​ർഹമെന്നു ഡോ. അ​ത്തി​പ്പൊ​ഴി​യി​ൽ
ക​ലാ​ല​യ രാ​ഷ്‌ട്രീയം: ഹൈ​ക്കോ​ട​തി​വി​ധി  സ്വാ​ഗ​താ​ർഹമെന്നു ഡോ. അ​ത്തി​പ്പൊ​ഴി​യി​ൽ
Saturday, October 21, 2017 12:06 PM IST
ആ​​ല​​പ്പു​​ഴ: ക​​ലാ​​ല​​യ രാ​ഷ്‌​ട്രീ​യം നി​​രോ​​ധി​​ക്കാ​​നു​​ള്ള കേ​​ര​​ള ഹൈ​​ക്കോ​​ട​​തി​​വി​​ധി സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​ന്ന് ആ​​ല​​പ്പു​​ഴ രൂ​​പ​​ത ബി​​ഷ​​പ് ഡോ. ​​സ്റ്റീ​​ഫ​​ൻ അ​​ത്തി​​പ്പൊ​​ഴി​​യി​​ൽ. കേ​​ര​​ള കാ​​ത്ത​​ലി​​ക് ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന നേ​​തൃ​​ത്വ പ​​രി​​ശീ​​ല​​ന​​ക്യാ​​ന്പ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ ക​​ലാ​​ല​​യ​​ങ്ങ​​ളി​​ലെ​​ത്തു​​ന്ന​​തു പ​​ഠി​​ക്കാ​​നാ​​ണെ​​ന്ന വ​​സ്തു​​ത നാം ​​ഓ​​ർ​​ക്ക​​ണം. ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ളെ ക​​ണ്ടി​ല്ലെ​​ന്നു ന​​ടി​​ക്കാ​​ൻ സ​​ർ​​ക്കാ​​രി​​നാ​​വി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ടീ​​ച്ചേ​​ഴ്സ് ഗി​​ൽ​​ഡ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സാ​​ലു പ​​താ​​ലി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു.


ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ​​ൻ തോ​​മ​​സ് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. കെ​​സി​​ബി​​സി വി​​ദ്യാ​​ഭ്യാ​​സ​ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി ഫാ. ​ജോ​​സ് ക​​രു​​വേ​​ലി​​ക്ക​​ൽ, ആ​​ല​​പ്പു​​ഴ രൂ​​പ​​താ കോ​​ർ​​പ​​റേ​​റ്റ് മാ​​നേ​​ജ​​ർ ഫാ. ​രാ​​ജു ക​​ള​​ത്തി​​ൽ, സെ​​ക്ര​​ട്ട​​റി ജോ​​ഷി വ​​ട​​ക്ക​​ൻ, ട്ര​​ഷ​​റ​​ർ ജോ​​സ് ആ​​ന്‍റ​​ണി, പി.​​പി. റി​​നോ​​ൾ​​ഡ് തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

കാ​​സ​​ർ​ഗോഡ് മു​​ത​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ​​യു​​ള്ള 32 രൂ​​പ​​ത​​ക​​ളി​​ലെ അ​​ധ്യാ​​പ​​ക പ്ര​​തി​​നി​​ധി​​ക​​ൾ പ​​ങ്കെ​​ടു​​ത്തു. ക്യാ​​ന്പ് ഇ​​ന്നു സ​​മാ​​പി​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.