ദി​ലീ​പി​നെ​തി​രാ​യ കു​റ്റ​പ​ത്രം വൈകില്ല: എ​സ്പി
Friday, October 20, 2017 12:59 PM IST
പെ​​​രു​​​ന്പാ​​​വൂ​​​ർ:​ ന​​​ടി​​​യെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ൽ ദി​​​ലീ​​​പി​​​നെ​​​തി​​​രാ​​​യ കു​​​റ്റ​​​പ​​​ത്രം വൈ​​കി​​ല്ലെ​​ന്നും എ​​​ത്ര​​​യും വേ​​​ഗം സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നും എ​​​റ​​​ണാ​​​കു​​​ളം റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജ്. പെ​​​രു​​​ന്പാ​​​വൂ​​​രി​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ക്കു​​​ മ​​​റു​​​പ​​​ടി​​​യി​​​ലാ​​​ണി​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

ദി​​​ലീ​​​പി​​​നെ ഒ​​​ന്നാം പ്ര​​​തി​​​യാ​​ക്കു​​മോ എ​​ന്ന കാ​​ര്യ​​ത്തി​​ൽ പ​​ര​​സ്യ​​മാ​​യി പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ സ​​​മ​​​യ​​​മാ​​​യി​​​ട്ടി​​​ല്ല. ഇ​​​തു​​​വ​​​രെ​​​യു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്പോ​​​ൾ ദി​​​ലീ​​​പ് ഒ​​​ന്നാം പ്ര​​​തി​​​യാ​​​കാ​​​നു​​​ള്ള സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണു​​​ള്ള​​​തെ​​​ന്നും എ​​സ് പി ​​പ​​റ​​ഞ്ഞു. ദി​​​ലീ​​​പ് നി​​​ല​​​വി​​​ൽ പ​​തി​​നൊ​​ന്നാം പ്ര​​​തി​​​യും പ​​​ൾ​​​സ​​​ർ സു​​​നി ഒ​​​ന്നാം പ്ര​​​തി​​​യു​​​മാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.