ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന ക്യാന്പ് ആലപ്പുഴയിൽ
Friday, October 20, 2017 12:45 PM IST
ആ​ല​പ്പു​ഴ: കേ​ര​ള കാ​ത്ത​ലി​ക് ടീ​ച്ചേ​ഴ്സ് ഗി​ൽ​ഡി​ന്‍റെ സം​സ്ഥാ​ന നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ഇ​ന്നും നാ​ളെ​യും ആ​ല​പ്പു​ഴ ക​ർ​മ​സ​ദ​ൻ പാ​സ്റ്റ​റ​ൽ സെ​ന്‍റ​റി​ലെ ബി​ഷ​പ് മൈ​ക്കി​ൾ ആ​റാ​ട്ടു​കു​ളം ന​ഗ​റി​ൽ ന​ട​ക്കും. ആ​ല​പ്പു​ഴ രൂ​പ​ത ബി​ഷ​പ് സ്റ്റീ​ഫ​ൻ അ​ത്തി​പ്പൊ​ഴി​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​റ​ണാ​കു​ളം അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ. സെ​ബാ​സ്റ്റ്യ​ൻ എ​ട​യ​ന്ത്ര​ത്ത്, ചാ​ർ​ളി​പോ​ൾ, കെ​സി​ബി​സി മാ​ധ്യ​മ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി റ​വ. ഡോ. ​ജോ​ളി വ​ട​ക്ക​ൻ, ഫാ. ​സേ​വ്യ​ർ കു​ടി​യാം​ശേ​രി​ൽ, സീ​റോ മ​ല​ബാ​ർ സ​ഭാ വ​ക്താ​വ് ലാ​സ​ർ പി.​ഐ, കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ഫാ. ​ജോ​സ് ക​രു​വേ​ലി​ൽ, ആ​ല​പ്പു​ഴ വി​കാ​രി ജ​ന​റാ​ൾ മോ​ണ്‍. പ​യ​സ് ആ​റാ​ട്ടു​കു​ളം എ​ന്നി​വ​ർ ക്ലാ​സു​ക​ൾ ന​യി​ക്കും. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ തോ​മ​സ് ജോ​സ​ഫ് മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും, സാ​ലു പ​താ​ലി​ൽ, ജോ​ഷി വ​ട​ക്ക​ൻ, ഫാ. ​രാ​ജു ക​ള​ത്തി​ൽ, ജോ​സ് ആ​ന്‍റ​ണി, പി.​പി. റി​നോ​ൾ​ഡ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.