കെ​എ​സ്ആ​ർ​ടി​സി​ : പെ​ൻ​ഷ​ൻ​ പ്രാ​യം ഉ​യ​ർ​ത്താ​ൻ ആലോചന
Thursday, September 21, 2017 12:19 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യി​​​ൽ പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം 56ൽ ​​​നി​​​ന്ന് 60 ആ​​​ക്കി ഉ​​​യ​​​ർ​​​ത്താ​​​ൻ നീ​​​ക്കം. ഇ​​​ക്കാ​​​ര്യം ഏ​​​റെ വൈ​​​കാ​​​തെ മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​നു മു​​​ന്നി​​​ലെ​​​ത്തു​​​മെ​​​ന്നാ​​​ണ് സൂ​​​ച​​​ന. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ശി​​​പാ​​​ർ​​​ശ കെ എസ്്ആ​​​ർ​​​ടി​​​സി സ​​​ർ​​​ക്കാ​​​രി​​​ന് ന​​​ൽ​​​കും.

എ​​​ൽ​​​ഡി​​​എ​​​ഫി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്ത​​​ശേ​​​ഷ​​​മാ​​​കും ഈ ​​​വി​​​ഷ​​​യം മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ത്തി​​​ലെ​​​ത്തു​​​ക. പെ​​​ൻ​​​ഷ​​​ൻ പ്രാ​​​യം ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് കെ​​എ​​​സ്ആ​​​ർ​​​ടി​​​സി നേ​​​തൃ​​​ത്വം അ​​​ന്തി​​​മ​ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തി​​​ട്ടി​​​ല്ലെ​​​ങ്കി​​​ലും ധ​​​ന​​​വ​​​കു​​​പ്പി​​​നും ഗ​​​താ​​​ഗ​​​ത വ​​​കു​​​പ്പി​​​നും ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ സ​​​മാ​​​ന നി​​​ല​​​പാ​​​ടാ​​​ണെ​​​ന്നാ​​​ണ് വി​​​വ​​​രം.


കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​യെ സാ​​​മ്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി​​​യി​​​ൽ നി​​​ന്നു ക​​​ര​​​ക​​​യ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള പ​​​രി​​​ഷ്ക​​​ര​​​ണ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​ത്. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ച​​​ർ​​​ച്ച ചെ​​​യ്യു​​​ന്ന​​​തി​​​നാ​​​യി ധ​​​ന​​​മ​​​ന്ത്രി ഡോ.​​​ടി.​​​എം. തോ​​​മ​​​സ് ഐ​​​സ​​​ക്, ഗ​​​താ​​​ഗ​​​ത​​​മ​​​ന്ത്രി തോ​​​മ​​​സ് ചാ​​​ണ്ടി, ഗ​​​താ​​​ഗ​​​ത​​​വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ആ​​​ർ. ജ്യോ​​​തി​​​ലാ​​​ൽ, കെ​​എ​​​സ്ആ​​​ർ​​​ടി​​​സി എം​​​ഡി എം.​​​ജി. രാ​​​ജ​​​മാ​​​ണി​​​ക്യം എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത യോ​​​ഗ​​​ങ്ങ​​​ൾ പ​​​ല​​​ത​​​വ​​​ണ ചേ​​​ർ​​​ന്നി​​​രു​​​ന്നു.

റി​​​ച്ചാ​​​ർ​​​ഡ് ജോ​​​സ​​​ഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.