റബർ‌ ബോർഡ് പ്രചാരണം ശരിയല്ല: ഇൻഫാം
റബർ‌ ബോർഡ് പ്രചാരണം ശരിയല്ല: ഇൻഫാം
Wednesday, August 23, 2017 12:00 PM IST
കോ​​ട്ട​​യം: വി​​ല​​യി​​ടി​​വും പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യും ​മൂ​​ലം ടാ​​പ്പിം​ഗ് നി​​ർ​​ത്തി​​യി​​രി​​ക്കെ പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റി​​ന്‍റെ ഉ​​ല്പാ​​ദ​​നം കൂ​ടി​യെ​ന്ന റ​​ബ​​ർ​​ബോ​​ർ​​ഡിന്‍റെ പ്ര​​ച​​ാര​​ണ​​ത്തി​​ന് അ​​ടി​​സ്ഥാ​​ന​​മി​​ല്ലെ​​ന്നു​ ഇ​​ൻ​​ഫാം ദേ​​ശീ​​യ സെ​​ക്ര​​ട്ട​​റി ജ​​ന​​റ​​ൽ വി.​​സി. സെ​​ബാ​​സ്റ്റ്യ​​ൻ. നി​​ല​​വി​​ലു​​ള്ള വി​​ല​​കൂ​​ടി ത​​ക​​ർ​​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് ഇ​ത്.

ഒ​​രു​​കി​​ലോ​ഗ്രാം റ​​ബ​​ർ​പോ​​ലും ക​​ട​​ക​​ളി​​ലെ​​ത്തു​​ന്നി​​ല്ലെ​​ന്നു വ്യാ​​പാ​​രി​​ക​​ൾ പ​​റ​​യു​​ന്പോ​​ൾ ഉ​​ല്പാ​​ദ​​നം കൂ​ടി​യെ​ന്ന റ​​ബ​​ർ​​ബോ​​ർ​​ഡി​​ന്‍റെ അ​​വ​​കാ​​ശ​​വാ​​ദം ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ നി​​ല​​നി​​ൽ​​പ്പി​​നും വ്യ​​വ​​സാ​​യി​​ക​​ളു​​ടെ ഇ​​റ​​ക്കു​​മ​​തി താ​​ല്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​നു​മാ​ണ്. രാ​​ജ്യാ​​ന്ത​​രവി​​പ​​ണി​​യേ​​ക്കാ​​ൾ ആ​​ഭ്യ​​ന്ത​​രവി​​പ​​ണി​​വി​​ല അ​​ല്പം മെ​​ച്ച​​പ്പെ​​ട്ടി​​രി​​ക്കു​​ന്ന​​ത് ആ​​ഭ്യ​​ന്ത​​ര റ​​ബ​​ർ ഉ​​ല്പാ​​ദ​​നം വ​​ള​​രെ കു​​റ​​ഞ്ഞ​തു​​കൊ​​ണ്ടാ​​ണ്.


25 ശ​​ത​​മാ​​നം ചു​​ങ്ക​​വും ഇ​​ത​​ര​​നി​​കു​​തി​​ക​​ളു​​മ​​ട​​ച്ചു റ​​ബ​​ർ ഇ​​റ​​ക്കു​​മ​​തി ചെ​​യ്യു​​ന്പോ​​ൾ നി​​ല​​വി​​ൽ 152 രൂ​​പ​​യാ​​കും. ഈ ​​തു​​ക​​പോ​​ലും ആ​​ഭ്യ​​ന്ത​​രവി​​പ​​ണി​​യി​​ൽ ക​​ർ​​ഷ​​ക​നു ല​​ഭി​​ക്കാ​​തെ അ​​ട്ടി​​മ​​റി​​ക്ക​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. ചൈ​​ന​​യി​​ൽ​​നി​​ന്നു​​ള്ള റേ​​ഡി​​യ​​ൽ ട​​യ​​ർ ഉ​​ൾ​​പ്പെ​​ടെ റ​​ബ​​റു​​ത്പ​​ന്ന​​ങ്ങ​​ൾ​​ക്ക് ആ​​ന്‍റീ ഡ​​ന്പിം​​ഗ് ഡ്യൂ​​ട്ടി ഏ​​ർ​​പ്പെ​​ടു​​ത്തി ഇ​​റ​​ക്കു​​മ​​തി നി​​യ​​ന്ത്രി​​ച്ചു വ്യ​​വ​​സാ​​യി​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ പ്ര​​കൃ​​തി​​ദ​​ത്ത റ​​ബ​​റി​​ന്‍റെ ഇ​​റ​​ക്കു​​മ​​തി​​ക്ക് ആ​​ന്‍റീ ഡ​​ന്പിം​​ഗ് ഡ്യൂ​​ട്ടി​​യി​​ലൂ​​ടെ നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി ക​​ർ​​ഷ​​ക​​രെ സം​​ര​​ക്ഷി​​ക്കാ​​ത്ത​​തു ദുഃ​​ഖ​​ക​​ര​​മാ​​ണെ​​ന്നും സെ​​ബാ​​സ്റ്റ്യ​​ൻ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.