അ​​​ൻ​​​വ​​​റി​​​ന്‍റെ കാ​​​റി​​​നു നേ​​​രേ കെ​​​എ​​​സ്‌​​​യു അ​​​ക്ര​​​മം
Saturday, August 19, 2017 12:16 PM IST
മ​​​ല​​​പ്പു​​​റം: നി​​​ല​​​മ്പൂ​​​ർ എം​​​എ​​​ൽ​​​എ പി.​​​വി.​ അ​​​ൻ​​​വ​​​റി​​​ന്‍റെ കാ​​​റി​​​നു നേ​​​രേ കെ​​​എ​​​സ്‌​​​യു പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ അ​​​ക്ര​​​മം. ക​​​ക്കാ​​​ടം​​​പൊ​​​യി​​​ൽ അ​​​മ്യൂ​​​സ്മെ​​​ന്‍റ് പാ​​​ർ​​​ക്ക് വി​​​വാ​​​ദ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ഇ​​​ന്ന​​​ലെ മ​​​ല​​​പ്പു​​​റം പ്ര​​​സ്ക്ല​​​ബി​​​ൽ വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്താ​​​ൻ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് സം​​​ഭ​​​വം. വാ​​​ർ​​​ത്താ​​​സ​​​മ്മേ​​​ള​​​നം ന​​​ട​​​ത്തു​​​ന്ന​​​തി​​​നി​​​ടെ പ്ര​​​സ്ക്ല​​​ബി​​​നു പു​​​റ​​​ത്തു നി​​​ർ​​​ത്തി​​​യി​​​ട്ട കാ​​​റി​​​ൽ ക​​​ല്ലു​​​കൊ​​​ണ്ടു ഇ​​​ടി​​​ക്കു​​​ക​​​യും എം​​​എ​​​ൽ​​​എ​​​ക്കെ​​​തി​​​രെ സ്റ്റി​​​ക്ക​​​ർ പ​​​തി​​​ക്കു​​​ക​​​യും ചെ​​​യ്തു. തു​​​ട​​​ർ​​​ന്നു പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ പ്ര​​​സ്ക്ല​​​ബി​​​ലേ​​​ക്കു അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ങ്കി​​​ലും മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ത​​​ട​​​ഞ്ഞു.


എം​​​എ​​​ൽ​​​എ​​​യു​​​ടെ കാ​​​റി​​​ന്‍റെ ഡ്രൈ​​​വ​​​റെ കെ​​​എ​​​സ്‌​​​യു​ പ്ര​​വ​​ർ​​ത്ത​​ക​​​ർ മ​​​ർ​​​ദി​​​ച്ച​​​താ​​​യും പ​​​രാ​​​തി​​​യു​​​ണ്ട്. വി​​​വ​​​ര​​​മ​​​റി​​​ഞ്ഞ് മ​​​ല​​​പ്പു​​​റം പോ​​​ലീ​​​സ് എ​​​ത്തി​​​യ​​​തോ​​​ടെ പ്ര​​​തി​​​ഷേ​​​ധ​​​ക്കാ​​​ർ ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് 25 പേ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്തു.

അ​​​ക്ര​​​മം ന​​​ട​​​ത്തി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്ന് ജി​​​ല്ലാ കോ​​​ണ്‍​ഗ്ര​​​സ് ക​​​മ്മി​​​റ്റി അ​​​റി​​​യി​​​ച്ചു. എം​​​എ​​​ൽ​​​എ​​​യു​​​ടെ കാ​​​റി​​​നു നേ​​​രെ ന​​​ട​​​ന്ന അ​​ക്ര​​മ​​​ത്തെ ഒ​​​രു​​​ത​​​ര​​​ത്തി​​​ലും ന്യാ​​​യീ​​​ക​​​രി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്ന് മു​​​ൻ​​​മ​​​ന്ത്രി ആ​​​ര്യാ​​​ട​​​ൻ മു​​​ഹ​​​മ്മ​​​ദ് പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.