പ​നി; എ​ട്ടു​ പേ​ർകൂടി മരിച്ചു
പ​നി; എ​ട്ടു​ പേ​ർകൂടി മരിച്ചു
Friday, June 23, 2017 1:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​നി ബാ​​​ധി​​​ച്ച് സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ പി​​​ഞ്ചു​​​കു​​​ഞ്ഞ​​​ട​​​ക്കം ഏ​​​ഴു പേ​​​ർ മ​​​രി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ആ​​​ല​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ സ​​​ഫ​​​ർ അ​​​ലി-​​​ന​​​ജ്‌​​​ല ദ​​​മ്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൻ മു​​​ഹ​​​മ്മ​​​ദ് സ​​​ഫ്‌​​​വാ​​​നാ​​​ണു ഡെ​​​ങ്കി​​​പ്പ​​​നി ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​ത്.

തൃ​​​ശൂ​​​ർ സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ കു​​​രി​​​യ​​​ച്ചി​​​റ തെ​​​ങ്ങും തോ​​​ട്ട​​​ത്തി​​​ൽ ബി​​​നി​​​ത (35), ഒ​​​ല്ലൂ​​​ർ ച​​​ക്കാ​​​ല​​​മ​​​റ്റം വ​​​ത്സ (45), ചേ​​​ല​​​ക്ക​​​ര സ്വ​​​ദേ​​​ശി പ​​​ങ്ങാ​​​ര​​​പ്പി​​​ള്ളി ക​​​ല്ലി​​​ട​​​മ്പി​​​ൽ സു​​​ജാ​​​ത (40) എ​​​ന്നി​​​വ​​​രും പ​​​നി ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. എ​​​ച്ച്1 എ​​​ൻ1 ബാ​​​ധി​​​ച്ച് ഇ​​​ടു​​​ക്കി കു​​​ട​​​യ​​​ത്തൂ​​​ർ സ്വ​​​ദേ​​​ശി സ​​​ന്ധ്യ(32) ​​​മ​​​രി​​​ച്ചു. ആ​​​ല​​​പ്പു​​​ഴ കു​​​റ​​​ത്തി​​​ക്കാ​​​ട് സ്വ​​​ദേ​​​ശി സു​​​ബി​​​ൻ (18) ഡെ​​​ങ്കി​​​പ്പ​​​നി പി​​​ടി​​​പെ​​​ട്ടു മ​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ക​​​വ​​​ടി​​​യാ​​​ർ സ്വ​​​ദേ​​​ശി ശ്രീ​​​ധ​​​ർ ചി​​​ക്ക​​​ൻ​​​പോ​​​ക്സ് പി​​​ടി​​​പെ​​​ട്ടും കോ​​​ഴി​​​ക്കോ​​​ട് ന​​​ന്മ​​​ണ്ട സ്വ​​​ദേ​​​ശി സി​​​നി​​​ൽ​​​കു​​​മാ​​​ർ ഹെ​​​പ്പ​​​റ്റൈ​​​റ്റ​​​റി​​​സ് എ ​​​ബാ​​​ധി​​​ച്ചും മ​​​രി​​​ച്ച​​​താ​​​യി ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പ് സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തു പ​​​നി ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച​​​വ​​​രു​​​ടെ എ​​​ണ്ണം 187 ആ​​​യി.

സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന​​​ലെ 22,689 പേ​​​ർ പ​​​നി പി​​​ടി​​​പെ​​​ട്ടു വി​​​വി​​​ധ സ​​​ർ​​​ക്കാ​​​ർ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ൽ ചി​​​കി​​​ത്സ തേ​​​ടി.

ഇ​​​ന്ന​​​ലെ 178 പേ​​​ർ​​​ക്ക് ഡെ​​​ങ്കി സ്ഥി​​​രീ​​​ക​​​രി​​​ച്ചു. ഇ​​​തി​​​ൽ 56 പേ​​​ർ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ൽ നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. പ​​​ക​​​ർ​​​ച്ച​​​പ്പ​​​നി ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ത​​​ന്നെ​​​യാ​​​ണു മു​​​ന്നി​​​ൽ.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് 3268 പേ​​​രാ​​​ണ് പ​​​നി​​​ബാ​​​ധി​​​ച്ച് ചി​​​കി​​​ത്സ​​​തേ​​​ടി​​​യ​​​ത്. കൊ​​​ല്ലം -1968 (ഡെ​​​ങ്കി 36), പ​​​ത്ത​​​നം​​​തി​​​ട്ട-815 (ഡെ​​​ങ്കി 13), ഇ​​​ടു​​​ക്കി- 588 (ഡെ​​​ങ്കി 2), കോ​​​ട്ട​​​യം- 1287 (ഡെ​​​ങ്കി 5), ആ​​​ല​​​പ്പു​​​ഴ- 1258 (ഡെ​​​ങ്കി 11), എ​​​റ​​​ണാ​​​കു​​​ളം- 1433, തൃ​​​ശൂ​​​ർ -1959 (ഡെ​​​ങ്കി 9), പാ​​​ല​​​ക്കാ​​​ട് -2490 (ഡെ​​​ങ്കി 9), മ​​​ല​​​പ്പു​​​റം- 2414 കോ​​​ഴി​​​ക്കോ​​​ട്-2224 (ഡെ​​​ങ്കി21), വ​​​യ​​​നാ​​​ട് -894 (ഡെ​​​ങ്കി 5), ക​​​ണ്ണൂ​​​ർ -1473 (ഡെ​​​ങ്കി 6)കാ​​​സ​​​ർ​​​ഗോ​​​ഡ് -618 (ഡെ​​​ങ്കി 5 ) എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് ജി​​​ല്ല​​​ക​​​ളി​​​ലെ പ​​​നി ബാ​​​ധി​​​ത​​​രു​​​ടെ ക​​​ണ​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.