വ്യാ​പാ​രി​ക​ൾക്ക് എ​തി​ർ​പ്പ്
Friday, April 28, 2017 2:48 PM IST
മൂ​ന്നാ​ർ: പൊ​ന്പി​ള ഒ​രു​മൈ​യു​ടെ സ​മ​ര​ത്തോ​ട് വ്യാ​പാ​രി​ക​ൾ​ക്ക് എ​തി​ർ​പ്പ്. മൂ​ന്നാ​ർ ജ​ന​കീ​യ സ​മി​തി​യു​ടെ പേ​രി​ൽ സ​മ​ര​പ്പ​ന്ത​ലി​ലേ​ക്ക് വ്യാ​പാ​രി​ക​ൾ ന​ട​ത്തി​യ മാ​ർ​ച്ച് ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​നു​സ​മീ​പം പോ​ലീ​സ് ത​ട​ഞ്ഞു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ മൂ​ന്നാ​റി​ൽ​നി​ന്ന് പിന്മാറ​ണ​മെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം.

കൈ​യേ​റ്റ​ത്തി​ന്‍റെ പേ​രി​ൽ മൂ​ന്നാ​റി​നെ ത​ക​ർ​ക്കാ​ൻ ഗൂ​ഢ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​വെ​ന്നും പൊ​ന്പി​ള ഒ​രു​മൈ സ​മ​രം അ​വ​സാ​നി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മം കൈ​യിലെ​ടു​ക്കേ​ണ്ടി വ​രു​മെ​ന്നും സ​മ​ര​നേ​താ​വ് സി.​എ​ച്ച് ജാ​ഫ​ർ പറഞ്ഞു. വ്യാ​പാ​രി നേ​താ​വ്. സി.​കെ ബാ​ബു​ലാ​ൽ പ്ര​സം​ഗി​ച്ചു.


റോ​ഡ​രി​കി​ലെ പൊ​ന്പി​ള ഒ​രു​മൈ സ​മ​ര​ത്തെ ഹൈ​ക്കോ​ട​തി വി​ധി ഉ​ദ്ധ​രി​ച്ച് എ​തി​ർ​ത്ത സ​മ​ര​ക്കാ​ർ അ​ര​മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം സ്തം​ഭി​പ്പി​ച്ച് റോ​ഡി​ൽ കു​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.