ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​തി​യ​വ​രുടെ സ്‌​നേ​ഹ​സം​ഗ​മം മി​ഷ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍
ബൈ​ബി​ള്‍ പ​ക​ര്‍​ത്തി​യെ​ഴു​തി​യ​വ​രുടെ സ്‌​നേ​ഹ​സം​ഗ​മം മി​ഷ​ന്‍ കോ​ണ്‍​ഗ്ര​സി​ല്‍
Friday, April 28, 2017 2:37 PM IST
കൊ​​​ച്ചി: വി​​​ശു​​​ദ്ധ​​ഗ്ര​​​ന്ഥം വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ല്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തി വ​​​ച​​​ന​​​പ്ര​​​ഘോ​​​ഷ​​​ണ​​​ത്തി​​​നു പു​​​തി​​​യ മാ​​​ന​​​ങ്ങ​​​ള്‍ ന​​​ല്‍​കി​​​യ​​​വ​​​ര്‍ ഫി​​​യാ​​​ത്ത് മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ അ​​​ങ്ക​​​മാ​​​ലി ക​​​റു​​​കു​​​റ്റി അ​​​ഡ്‌​​​ല​​​ക്‌​​​സ് ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍ സെ​​​ന്‍ററി​​​ല്‍ (ക്രൈ​​​സ്റ്റ് ന​​​ഗ​​​ര്‍) ന​​​ട​​​ക്കു​​​ന്ന മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍- ഗ്രേ​​​റ്റ് ഗാ​​​ത​​​റിം​​​ഗ് ഓ​​​ഫ് മി​​​ഷ​​​ന്‍ (ജി​​​ജി​​​എം 2017) ഒ​​​ത്തു​​​കൂ​​​ടി. വി​​​വി​​​ധ ഭാ​​​ഷ​​​ക​​​ളി​​​ലേ​​​ക്കു ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തു​​​ന്ന മ​​​ത്സ​​​ര​​​ത്തി​​​ല്‍ (സ്‌​​​ക്രി​​​പ്തു​​​റ) പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​രാ​​​ണു സ്‌​​​നേ​​​ഹ​​​സം​​​ഗ​​​മം എ​​​ന്നു പേ​​​രി​​​ട്ട പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ഒ​​​ത്തു​​​കൂ​​​ടി​​​യ​​​ത്.

സാ​​​ഗ​​​ര്‍ ബി​​​ഷ​​​പ് മാ​​​ര്‍ ആ​​​ന്‍റ​​​ണി ചി​​​റ​​​യ​​​ത്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. സ്ന​​​ഹ​​​സം​​​ഗ​​​മ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​വ​​​ര്‍ ത​​​ങ്ങ​​​ള്‍ ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തി​​​യ​​​പ്പോ​​​ള്‍ ല​​​ഭി​​​ച്ച ദൈ​​​വാ​​​നു​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പ​​​ങ്കു​​​വ​​​ച്ചു. അ​​​ന്യ​​​ഭാ​​​ഷ​​​ക​​​ളി​​​ല്‍ ബൈ​​​ബി​​​ള്‍ പ​​​ക​​​ര്‍​ത്തി​​​യെ​​​ഴു​​​തി​​​യ​​​വ​​​ര്‍​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ങ്ങ​​​ള്‍ ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്തു. ജൊ​​​വാ​​​യ് ബി​​​ഷ​​​പ് ഡോ.​ ​​വി​​​ക്ട​​​ര്‍ ലിം​​​ഗ്ദോ, ഇ​​​റ്റാ​​​ന​​​ഗ​​​ര്‍ ബി​​​ഷ​​​പ് ഡോ. ​​​ജോ​​​ണ്‍ തോ​​​മ​​​സ് ക​​​ട്രു​​​കു​​​ടി​​​യി​​​ല്‍, സീ​​​റോ മ​​​ല​​​ബാ​​​ര്‍ മൈ​​​ഗ്ര​​​ന്‍റ്​​​സ് ക​​​മ്മീ​​​ഷ​​​ന്‍ സെ​​​ക്ര​​​ട്ട​​​റി റ​​​വ.​ ഡോ. ​​സെ​​​ബാ​​​സ്റ്റ്യ​​​ന്‍ കൊ​​​ച്ചു​​​പു​​​ര​​​യ്ക്ക​​​ല്‍, മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ജോ​​​സ് ഓ​​​ലി​​​ക്ക​​​ന്‍, സ്‌​​​ക്രി​​​പ്തു​​​റ കോ ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ പ്രി​​​ന്‍​സ് വ​​​ര്‍​ഗീ​​​സ് എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.തൃ​​​ശൂ​​​ര്‍ അ​​​തി​​​രൂ​​​പ​​​ത സ​​​ഹാ​​​മെ​​​ത്രാ​​​ന്‍ മാ​​​ര്‍ റാ​​​ഫേ​​​ല്‍ ത​​​ട്ടി​​​ല്‍ ഇ​​​ന്ന​​​ലെ മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്തു സ​​​ന്ദേ​​​ശം ന​​​ല്‍​കി. ഫി​​​യാ​​​ത്ത് വി​​​ഷ​​​ന്‍ 2033, കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഗ​​​മം, മ​​​ല​​​യാ​​​റ്റൂ​​​ര്‍ തീ​​​ര്‍​ഥാ​​​ട​​​നം, മി​​​ഷ​​​ന്‍ ക​​​ണ്‍​വ​​​ന്‍​ഷ​​​ന്‍, മി​​​ഷ​​​ന്‍ ധ്യാ​​​നം, എ​​​ക്‌​​​സി​​​ബി​​​ഷ​​​ന്‍ എ​​​ന്നി​​​വ​​​യും ഇ​​​ന്ന​​​ലെ​​​യു​​​ണ്ടാ​​​യി​​​രു​​​ന്നു.


രാ​​​ജ്യ​​​ത്തി​​​നു​​​വേ​​​ണ്ടി​​​യു​​​ള്ള പ്രാ​​​ര്‍​ഥ​​​നാ​​​ശു​​​ശ്രൂ​​​ഷ, കു​​​ട്ടി​​​ക​​​ളു​​​ടെ സം​​​ഗ​​​മം, വി​​​ന്‍​സ​​​ന്‍​ഷ്യ​​​ന്‍ ആ​​​ത്മീ​​​യ​​​ത​​​യു​​​ടെ നാ​​നൂ​​റാം വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷം എ​​​ന്നി​​​വ ഇ​​​ന്നു ന​​ട​​ക്കും. ഫാ. ​​​ഷാ​​​ജി തു​​​മ്പേ​​​ച്ചി​​​റ​​​യി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ പ്രാ​​​ര്‍​ഥ​​​നാ സം​​​ഗീ​​​ത നി​​​ശ-​​പ​​​ളു​​​ങ്കു​​​ക​​​ട​​​ല്‍ ഇ​​​ന്നു വൈ​​​രു​​​ന്നേ​​​രം അ​​​ഞ്ചു മു​​​ത​​​ല്‍ ഒ​​​മ്പ​​​തു​​​വ​​​രെ​​​യാ​​​ണു ന​​​ട​​​ക്കു​​​ക. മി​​​ഷ​​​ന്‍ കോ​​​ണ്‍​ഗ്ര​​​സ് നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.