കാലടി: കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല മികച്ച ഗവേഷണ പ്രബന്ധത്തിനു നൽകുന്ന ഡോ. എസ്. രാജശേഖരൻ എൻഡോവ്മെന്റിനു ഡോ. എ.ജി. ശ്രീകുമാറും മികച്ച മലയാളം ഗവേഷണ പ്രബന്ധത്തിനു നൽകുന്ന ഡോ. സുവർണ നാലപ്പാട്ട് ട്രസ്റ്റ് പുരസ്കാരത്തിനു ഡോ. പി.പി. പ്രകാശനും അർഹരായി.
‘പുസ്തകവും കേരള സംസ്കാര പരിണാമവും’ എന്ന ഗവേഷണ പ്രബന്ധമാണു സംസ്കൃത സർവകലാശാല മലയാളവിഭാഗം അധ്യാപകനായ ഡോ. എ.ജി. ശ്രീകുമാറിനെ പുരസ്കാരത്തിനർഹനാക്കിയത്. ’മലയാളഭാഷാ സാഹിത്യ പഠനം-സാംസ്കാരികവും രാഷ്ട്രീയവുമായ വിശകലനം’ എന്ന ഗവേഷണ പ്രബന്ധമാണു ഹയർ സെക്കൻഡറി-എഡ്യുക്കേഷണൽ ഡയറക്ടറേറ്റ് ജോയിന്റ് ഡയറക്ടറായ ഡോ. പി.പി. പ്രകാശനെ പുരസ്കാരത്തിനർഹനാക്കിയത്.
ഫൈനൽ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടുന്നവർക്കുള്ള സർവകലാശാലയിലെ മറ്റ് എൻഡോവ്മെന്റ് അവാർഡുകളും പ്രഖ്യാപിച്ചു. കെ.യു. അമിതും (എംഎ മലയാളം), വി. ശരണ്യ (എംഫിൽ), എം.സി. ശരണ്യ (ബിഎ സംസ്കൃതം), വി.എസ്. വിഷ്ണു (എംഎ സംസ്കൃതം), കെ.വി. അഷില ലാല (ഒന്നാം സെമസ്റ്റർ എംഎ സംസ്കൃത സാഹിത്യപരീക്ഷ). അഞ്ചാം സെമസ്റ്റർ ബിഎ സംസ്കൃത സാഹിത്യ, വ്യാകരണ, ന്യായ, വേദാന്ത, ജനറൽ പരീക്ഷകളിൽ അനശ്വര രാമചന്ദ്രൻ, എം. ഹന അസൈനാർ, ശിൽപ്പ മോഹനൻ, എസ്. സജിത, ഒ. കെ ശരണ്യ എന്നിവരും ബിഎ സംസ്കൃതത്തിന് ഉയർന്ന മാർക്ക് നേടി ഈ യൂണിവേഴ്സിറ്റിയിൽ തന്നെ എംഎ സംസ്കൃത സാഹിത്യ കോഴ്സ് തുടരുന്നവരിൽ എ.ആർ. അമൃതയും എൻഡോവ്മെന്റിന് അർഹരായി.
എംഎ സംസ്കൃത യോഗ്യതാ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവർക്കുള്ള എൻഡോവ്മെന്റ് 2016 നു എ.കെ. ആര്യ (എംഎ സംസ്കൃത സാഹിത്യം), എം.സി. ശരണ്യ (എംഎ സംസ്കൃത വ്യാകരണം), കെ. ഗീത (എംഎ സംസ്കൃത ന്യായ), കെ.പി. അനന്യ (എംഎ സംസ്കൃത വേദാന്ത), കെ. മനീഷ (എംഎ സംസ്കൃത ജനറൽ) എന്നിവരും പി.എസ്. സുബ്ബരാമ പട്ടർ മെമ്മോറിയൽ എൻഡോവ്മെന്റിന് പി. സോബിന, കെ. ഗ്രീഷ്മ, എസ്.പി. പ്രവീണ, ആര്യമോൾ സുദർശനൻ, പി. മുഹമ്മദ് ഷമീം എന്നിവരും അർഹരായി. എൻഡോവ്മെന്റുകൾ ശ്രീശങ്കര ജയന്തിയോടനുബന്ധിച്ചു സമ്മാനിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.