പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ര​ട്ട കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു
പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ ഇ​ര​ട്ട കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു
Wednesday, April 26, 2017 1:06 PM IST
ഓ​യൂ​ർ: പാ​റ​മ​ട​യി​ലെ വെ​ള്ള​ക്കെ​ട്ടി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഇ​ര​ട്ട കു​ട്ടി​ക​ൾ മു​ങ്ങി മ​രി​ച്ചു. മീ​യ​ന തോ​ട്ട​ത്തി​ൽ വീ​ട്ടി​ൽ ന​വാ​സി​ന്‍റെ​യും സ​ജീ​റ​യു​ടെ​യും മ​ക്ക​ൾ പ​ന്ത്ര​ണ്ടു​കാ​രാ​യ ഹു​സൈ​ൻ, ഹ​സ​യി​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്നോ​ടെ കൂ​ട്ടു​കാ​രു​മൊ​ത്ത് വീ​ട്ടി​ന​ടു​ത്തു​ള്ള ഓ​ട്ടു​മ​ല​പാ​റ​മ​ട​യി​ൽ കു​ളി​ക്കാ​നാ​യ് എ​ത്തി​യ​താ​യി​രു​ന്നു അ​വ​ർ. നീ​ന്താ​ൻ ട​യ​ർ ട്യൂ​ബ് കി​ട്ടാ​ൻ വെ​ള്ള​ത്തി​ൽ വെ​ച്ച് സ​ഹോ​ദ​ര​ങ്ങ​ൾ പി​ടി​കൂ​ടി​യെ​ങ്കി​ലും പി​ടി​വി​ട്ട് ര​ണ്ടു​പേ​രും താ​ഴ്ച്ച​യി​ലേ​ക്ക് പോ​യി. നീ​ന്ത​ൽ​വ​ശ​മി​ല്ലാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും. കൂ​ടെ കു​ളി​ക്കാ​ൻ വ​ന്ന കൂ​ട്ടു​കാ​ർ മ​റു​ക​ര​യി​ലാ​യി​രു​ന്നു.


ഇ​വ​രു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി എ​ത്തി​യ​വ​രാ​ണ് ഇ​രു​വ​രെ​യും ക​ര​ക്കെ​ത്തി​ച്ച​ത് തു​ട​ർ​ന്ന് മീ​യ​ണ്ണൂ​രി​ലു​ള്ള സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. പി​താ​വ് പെ​യി​ന്‍റിം​ഗും മാ​താ​വി​ന് ക​ശു​വ​ണ്ടി ഫാ​ക്ട​റി​യി​ലു​മാ​ണ് ജോ​ലി. മൈ​ലോ​ട് ടി​ഇ​എം​വി​എ​ച്ച്എ​സി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളാ​യി​രു​ന്നു ര​ണ്ടു​പേ​രും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.