മൂന്നാർ കൈയേറ്റം: മ​ണി​യും രാ​ജേ​ന്ദ്ര​നും പറയുന്നതല്ല ഇടതുനി​ല​പാ​ട്- ഇ​സ്മ​യി​ൽ
Wednesday, April 19, 2017 2:24 PM IST
കൊ​​​ച്ചി: വൈ​​​ദ്യു​​​തി മ​​​ന്ത്രി എം.​​​എം. മ​​​ണി​​​യും എ​​​സ്. രാ​​​ജേ​​​ന്ദ്ര​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​മു​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സി​​​പി​​​എം നേ​​​താ​​​ക്ക​​​ൾ മൂ​​​ന്നാ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ എ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന നി​​​ല​​​പാ​​​ടു​​​ക​​​ള​​​ല്ല എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​ള്ള​​​തെ​​​ന്നു സി​​​പി​​​ഐ അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്ര​​​ട്ട​​​റി കെ.​​​ഇ. ഇ​​​സ്മ​​​യി​​​ൽ.

കൈ​​​യേ​​​റി​​​യ സ​​​ർ​​​ക്കാ​​​ർ ഭൂ​​​മി തി​​​രി​​​ച്ചു​​​പി​​​ടി​​​ക്കാ​​ൻ ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന് ഇ​​​ച്ഛാ​​​ശ​​​ക്തി​​​യു​​ണ്ട്. മൂ​​​ന്നാ​​​റി​​​ൽ അ​​​ന​​​ധി​​​കൃ​​​ത​​മാ​​യി നി​​ർ​​മി​​ച്ച കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ പൊ​​​ളി​​​ക്കു​​​ന്ന കാ​​​ര്യ​​​ത്തി​​​ൽ തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളാ​​​യി​​​ട്ടി​​​ല്ല. സി​​​പി​​​എ​​​മ്മും സി​​​പി​​​ഐ​​​യും ത​​​മ്മി​​​ൽ പ്ര​​​ശ്ന​​​ങ്ങ​​​ളു​​​ണ്ടെ​​​ങ്കി​​​ൽ അ​​​ത് മു​​​ന്ന​​​ണി​​​ക്കു​​​ള്ളി​​​ൽ പ​​​റ​​​ഞ്ഞു തീ​​​ർ​​​ക്കും. കൊ​​​ല്ല​​​ത്തെ പെ​​​രി​​​നാ​​​ട് എ​​​സ്റ്റേ​​​റ്റി​​​ലെ 1500 മ​​​ര​​​ങ്ങ​​​ൾ വെ​​​ട്ടാ​​​ൻ അ​​​നു​​​മ​​​തി കൊ​​​ടു​​​ത്ത വി​​​ഷ​​​യ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ അ​​​ഭി​​​ഭാ​​​ഷ​​​ക​​​ൻ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​കാ​​​തി​​​രു​​​ന്ന​​​തി​​​ൽ ഗൗ​​​ര​​​വ​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. സ​​​ർ​​​ക്കാ​​​രി​​​ന് ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ സ്ഥാ​​​പി​​​ത താ​​​ത്പ​​​ര്യ​​​ങ്ങ​​​ളൊ​​​ന്നു​​​മി​​​ല്ല.


മ​​​ല​​​പ്പു​​​റം ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും എ​​​ൽ​​​ഡി​​​എ​​​ഫി​​​നു​​​ണ്ടാ​​​യ വോ​​​ട്ടു​​​വ​​​ർ​​​ധ​​​ന ക​​​ണ്ടി​​​ല്ലെ​​​ന്നു ന​​​ടി​​​ക്ക​​​രു​​​ത്. നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ല​​​ഭി​​​ച്ച​​​തി​​​നേ​​​ക്കാ​​​ൾ വോ​​​ട്ട് ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​ഞ്ഞ​​​തു സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വി​​​ല​​​യി​​​രു​​​ത്ത​​​ലാ​​​ണോ എ​​​ന്ന ചോ​​​ദ്യ​​​ത്തി​​​നു ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പും നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​മാ​​​യി താ​​​ര​​​ത​​​മ്യം ചെ​​​യ്യ​​​രു​​​തെ​​​ന്ന് ഇ​​​സ്മ​​​യി​​​ൽ പ​​റ​​ഞ്ഞു.