ബിവറേജസിന്‍റെ എട്ടു കോടിയും ട്രഷറിക്കു ലഭിച്ചു
Wednesday, April 19, 2017 2:24 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സാ​​ങ്കേ​​തി​​ക​​ത്വ​​ങ്ങ​​ൾ മ​​റി​​ക​​ട​​ന്നു ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​നും ട്ര​​ഷ​​റി​​ക്കു പ​​ണം ന​​ൽ​​കി​​ത്തു​​ട​​ങ്ങി. വി​​വി​​ധ ബി​​വ​​റേ​​ജ​​സ് ഒൗ​​ട്ട്‌​​ലെ​​റ്റു​​ക​​ളി​​ൽ നി​​ന്നു​​ള്ള മ​​ദ്യ വി​​ൽ​​പ​​ന​​യി​​ലൂ​​ടെ ല​​ഭി​​ച്ച എ​​ട്ടു കോ​​ടി രൂ​​പ​​യാ​​ണ് ഇ​​ന്ന​​ലെ ട്ര​​ഷ​​റി​​ക്കു പ​​ണ​​മാ​​യി ല​​ഭി​​ച്ച​​ത്.

ബി​​വ​​റേ​​ജ​​സ് കോ​​ർ​​പ​​റേ​​ഷ​​ൻ എം​​ഡി​​യു​​ടെ പേ​​രി​​ൽ ട്ര​​ഷ​​റി​​യി​​ൽ സേ​​വിം​​ഗ്സ് അ​​ക്കൗ​​ണ്ട് തു​​ട​​ങ്ങി​​യി​​രു​​ന്നു. ഈ ​​അ​​ക്കൗ​​ണ്ടി​​ലേ​​ക്ക് അ​​ത​​ത് ട്ര​​ഷ​​റി​​ക​​ൾ വ​​ഴി പ​​ണം നി​​ക്ഷേ​​പി​​ക്കാ​​നാ​​ണ് ബി​​വ​​റേ​​ജ​​സ് ഒൗ​​ട്ട് ലെ​​റ്റു​​ക​​ൾ​​ക്കു ന​​ൽ​​കി​​യ നി​​ർ​​ദേ​​ശം. കെ​​എ​​സ്എ​​ഫ്ഇ 25 കോ​​ടി​​യും ലോ​​ട്ട​​റി വ​​കു​​പ്പ് 8.77 കോ​​ടി രൂ​​പ​​യും കൈ​​മാ​​റി. മ​​റ്റു വ​​കു​​പ്പു​​ക​​ളി​​ൽ നി​​ന്നു​​ള്ള പ​​ണ​​വും ചേ​​ർ​​ത്ത് ആ​​കെ 106 കോ​​ടി രൂ​​പ​​യാ​​ണ് ട്ര​​ഷ​​റി​​ക്ക് ഇ​​ന്ന​​ലെ പ​​ണ​​മാ​​യി ല​​ഭി​​ച്ച​​ത്.