വാ​ഹ​ന പ​ണി​മു​ട​ക്കി​ൽ ബി​എം​എ​സ് പ​ങ്കെ​ടു​ക്കി​ല്ല
Wednesday, March 29, 2017 12:53 PM IST
കൊ​​​ച്ചി: വി​​​വി​​​ധ ട്രേ​​​ഡ് യൂ​​​ണി​​​യ​​​നു​​​ക​​​ൾ നാ​​​ളെ ആ​​​ഹ്വാ​​​നം ചെ​​​യ്തി​​​രി​​​ക്കു​​​ന്ന പണിമുടക്കിൽ ബിഎംഎസ് പങ്കെടുക്കില്ല. വാ​​​ഹ​​​ന ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ്രീ​​​മി​​​യം വ​​​ർ​​​ധ​​​ന​​യ്ക്കെ​​തി​​രേ ദേ​​​ശ​​​വ്യാ​​​പ​​​ക​​​മാ​​​യി പ്ര​​​ക്ഷോ​​​ഭ​​​ങ്ങ​​​ൾ ന​​​ട​​​ന്നു​​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്പോ​​​ൾ രാഷ്‌ട്രീ​​​യ​​പ്രേ​​​രി​​​ത​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം വാ​​​ഹ​​​ന​​പ​​​ണി​​​മു​​​ട​​​ക്ക് പ്ര​​​ഖ്യാ​​​പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​തു കേ​​​ര​​​ള​​​ത്തി​​​ലെ ജ​​​ന​​​ങ്ങ​​​ളെ ദു​​​രി​​​ത​​​ത്തി​​​ലാ​​​ക്കു​​​ന്ന​​​താ​​​ണെ​​​ന്നു സം​​​യു​​​ക്ത​​​യോ​​​ഗം അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു.

മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലൊ​​​ന്നും പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്താ​​​തെ കേ​​​ര​​​ള​​​ത്തി​​​ൽ മാ​​​ത്രം പ​​​ണി​​​മു​​​ട​​​ക്ക് ന​​​ട​​​ത്തു​​​ന്ന​​​തി​​​ന്‍റെ ആ​​​ത്മാ​​​ർ​​​ഥ​​​ത​​​യി​​​ൽ സം​​​ശ​​​യ​​​മു​​ണ്ട്. വാ​​​ഹ​​​ന ഇ​​​ൻ​​​ ഷ്വറ​​​ൻ​​​സ് പ്രീ​​​മി​​​യം വ​​​ർ​​​ധ​​​ന​​​യ്ക്ക് എ​​​തി​​​രേ​​​യും മോ​​​ട്ടോ​​​ർ ക്ഷേ​​​മ​​​നി​​​ധി കാ​​​ര്യ​​​ക്ഷ​​​മ​​​മാ​​​ക്ക​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ഏ​​​പ്രി​​​ൽ 26, 27, 28 തീ​​​യ​​​തി​​​ക​​​ളി​​​ൽ എ​​​ല്ലാ ജി​​​ല്ല​​​ക​​​ളി​​​ലും ബി​​​എം​​​എ​​​സ് മോ​​​ട്ടോ​​​ർ യൂ​​​ണി​​​യ​​​നു​​​ക​​​ളു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ​പ്ര​​​ചാ​​​ര​​​ണ​​​വാ​​​ഹ​​​ന​​ജാ​​​ഥ​​​ക​​​ളും മേ​​​യ് മൂ​​​ന്നി​​​നു സെ​​​ക്ര​​ട്ടേ​​റി​​യ​​​റ്റ് മാ​​​ർ​​​ച്ചും ന​​​ട​​​ത്തും.


മോ​​​ട്ടോ​​​ർ പ്ര​​​ഭാ​​​രി ശി​​​വ​​​ജി സു​​​ദ​​​ർ​​​ശ​​​ന​​​ൻ യോ​​ഗ​​ത്തി​​ൽ അ​​​ധ്യ​​​ക്ഷ​​​ത​​വ​​ഹി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.