യുവതിയെ കൊ​ന്ന് വെ​ട്ടി​നു​റു​ക്കിയ കേസിൽ വി​ധി ഏ​പ്രി​ല്‍ 19 ന്
Wednesday, March 29, 2017 12:34 PM IST
ത​​​ല​​​ശേ​​​രി: യു​​വ​​തി​​യെ കേ​​​ബി​​​ള്‍ കൊ​​​ണ്ടു ക​​​ഴു​​​ത്തു​​​മു​​​റു​​​ക്കി കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷം വെ​​ട്ടി​​നു​​റു​​ക്കി​​യ കേ​​​സി​​​ല്‍ അ​​​ഡീ​​​ഷ​​​ണ​​​ല്‍ ജി​​​ല്ലാ സെ​​​ഷ​​​ന്‍​സ് ജ​​​ഡ്ജി ഏ​​​പ്രി​​​ൽ 19 ന് ​​​വി​​​ധി പ​​​റ​​​യും. കോ​​​ട്ട​​​യം പൊ​​​ന്‍​കു​​​ന്നം സ്വ​​​ദേ​​​ശി​​​നി​​​യാ​​​യ ചെ​​​റു​​​പു​​​ഴ പ്രാ​​​പ്പൊ​​​യി​​​ലി​​​ൽ താ​​​മ​​​സി​​​ച്ചി​​​രു​​​ന്ന സി​​​ന്ധു​​​വി​​​നെ (30) കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ലാ​​​ണു വി​​​ധി.

വീ​​ട്ട​​മ്മ​​യാ​​യ സി​​​ന്ധു​​​വി​​​ന്‍റെ കാ​​മു​​ക​​നാ​​യ അ​​​ജ​​​യ​​​കു​​​മാ​​​റാ(36)​​ണു ​കേ​​​സി​​​ലെ പ്ര​​​തി. വി​​​ചാ​​​ര​​​ണ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്ര​​​തി​​​യെ കോ​​​ട​​​തി ചോ​​​ദ്യം ചെ​​​യ്തു. അ​​​ന്വേ​​​ഷ​​​ണ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യ സി​​​ഐ അ​​​ബ്ദു​​​ള്‍ വാ​​​ഹി​​​ദ് ഉ​​​ള്‍​പ്പെ​​​ടെ 19 സാ​​​ക്ഷി​​​ക​​​ളെ വി​​​സ്ത​​​രി​​​ക്കു​​​ക​​​യും 28 തൊ​​​ണ്ടി മു​​​ത​​​ലു​​​ക​​​ളും 28 രേ​​​ഖ​​​ക​​​ക​​​ളും പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍ ഹാ​​​ജ​​​രാ​​​ക്കു​​​ക​​​യും ചെ​​​യ്തു.

2008 ജൂ​​​ലൈ 28 നാ​​​ണു കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.