ഡിസിഎൽ ബാലരംഗം
ഡിസിഎൽ ബാലരംഗം
Wednesday, March 29, 2017 12:22 PM IST
കൊച്ചേട്ടന്‍റെ കത്ത് / ഗാ​ന്ധി, ഗാ​ന്ധി​യെ ക​ണ്ടി​ട്ടി​ല്ല

സ്നേ​ഹ​മു​ള്ള ഡി​സി​എ​ൽ കൂ​ട്ടു​കാ​രേ,

നി​ന​ക്ക് ഭാ​വി​യി​ൽ ആ​രാ​യി​ത്തീ​ര​ണം? ഈ ​ചോ​ദ്യം കേ​ൾ​ക്കാ​ത്ത കൂ​ട്ടു​കാ​ർ ആ​രു​മു​ണ്ടാ​വി​ല്ല. നി​ന​ക്ക് ഭാ​വി​യി​ൽ ആ​രേ​പ്പോ​ലെ ആ​യി​ത്തീ​ര​ണം? ഈ ​ചോ​ദ്യ​വും കൂ​ട്ടൂ​കാ​ർ​ക്ക് അ​പ​രി​ചി​ത​മ​ല്ല. ആ​ദ്യ​ത്തെ ചോ​ദ്യ​ത്തി​ന് പ​ല​ർ​ക്കും വ്യ​ക്ത​മാ​യ ഉ​ത്ത​ര​മു​ണ്ടാ​വി​ല്ല. എ​ന്നാ​ൽ, ര​ണ്ടാ​മ​ത്തെ ചോ​ദ്യ​ത്തി​ന്‍റെ ഉ​ത്ത​ര​മാ​യി പ​ല​രും പ​റ​യു​ന്ന​ത് ലോ​കം വാ​ഴ്ത്തു​ന്ന മ​ഹ​ത് ജ​ന്മ​ങ്ങ​ളു​ടെ പേ​രു​ക​ളാ​ണ്. ഗാ​ന്ധി​ജി​യെ​പ്പോ​ലെ​യാ​ക​ണം, ക​ലാ​മി​നെ​പ്പോ​ലെ​യാ​ക​ണം. സ്വാ​മി വി​വേ​കാ​ന​ന്ദ​നെ​പ്പോ​ലെ​യാ​ണം, മ​ദ​ർ തെ​രേ​സ​യെ​പ്പോ​ലെ​യാ​ക​ണം.... ഇ​തി​ൽ ഏ​താ​ണ് ഒ​രു വി​ദ്യാ​ർ​ഥി​യു​ടെ ശ​രി​യാ​യ ചോ​ദ്യം? ഏ​താ​ണ് ശ​രി​യാ​യ കാ​ഴ്ച​പ്പാ​ട്.

ഒ​രു സ്കൂ​ൾ വാ​ർ​ഷി​ക​ത്തി​ന്‍റെ വേ​ദി​യി​ൽ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​യ ഒ​രു ശാ​സ്ത്ര​ജ്ഞ​നെ ആ​ദ​രി​ക്കു​ക​യാ​ണ്. ആ​ദ​ര​വ് ന​ൽ​കി​ക്കൊ​ണ്ട്, ഉ​ദ്ഘാ​ട​ക​ൻ വി​ദ്യാ​ർ​ഥി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. ""ഈ ​ഗ്രാ​മ​ത്തി​ൽ​നി​ന്ന്, ഈ ​വി​ദ്യാ​ല​യ​ത്തി​ൽ​നി​ന്ന് പ​ഠി​ച്ചു​യ​ർ​ന്ന മ​ഹാ​പ്ര​തി​ഭ​യാ​ണ് ഇ​ന്നി​വി​ടെ ആ​ദ​ര​വേ​റ്റു​വാ​ങ്ങു​ന്ന​ത്. ഈ ​വി​ദ്യാ​ല​യ​ത്തി​ലെ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഇ​ദ്ദേ​ഹം മാ​തൃ​ക​യാ​ണ്. എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ഈ ​മ​ഹാ​ന്‍റെ പാ​ത പി​ൻ​തു​ട​ർ​ന്ന് ഇ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ​യാ​ക​ണം!'' മ​റു​പ​ടി പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. "" എ​നി​ക്ക് എ​ന്‍റെ മാ​തൃ​വി​ദ്യാ​ല​യം ന​ൽ​കി​യ ആ​ദ​ര​വി​നു ന​ന്ദി. എ​ന്നാ​ൽ, വി​ദ്യാ​ർ​ഥി​ക​ളോ​ട് എ​നി​ക്ക് ഒ​ന്നേ പ​റ​യാ​നു​ള്ളൂ, നി​ങ്ങ​ൾ എ​ന്നെ​പ്പോ​ലെ​യാ​ക​രു​ത്! കാ​ര​ണം, നി​ങ്ങ​ൾ​ക്ക് എ​ന്നേ​പ്പോ​ലെ​യാ​കാ​നാ​കി​ല്ല. നി​ങ്ങ​ൾ​ക്ക് നി​ങ്ങ​ളാ​കാ​നേ ക​ഴി​യൂ. ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ, പ​രാ​ജ​യ​ങ്ങ​ളെ അ​തി​ജീ​വി​ച്ച് വി​ജ​യം നേ​ടി​യ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ശൈ​ലി നി​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​ക്കാം, അ​ത്ര​മാ​ത്രം.''

"അ​വ​നെ ക​ണ്ടു​പ​ഠി​ക്ക്, അ​വ​ളെ ക​ണ്ടു​പ​ഠി​ക്ക്' എ​ന്ന ഉ​പ​ദേ​ശം കേ​ൾ​ക്കു​ന്ന​വ​രോ, ഉ​പ​ദേ​ശി​ക്കു​ന്ന​വ​രോ ആ​ണ് ന​മ്മി​ൽ പ​ല​രും. പൂ​ർ​ണ​മാ​യും അ​സാ​ധ്യ​മാ​യ ഒ​രു കാ​ര്യ​മാ​ണ് മ​റ്റൊ​രാ​ളെ​പ്പോ​ലെ​യാ​കു​ക എ​ന്ന​ത്. പിന്നെ സാ​ധ്യ​മാ​യി​ട്ടു​ള്ള​തെ​ന്താ​ണ്? ഒ​രാ​ൾ​ക്ക് അ​യാ​ളാ​യി​ത്തീ​രു​ക എ​ന്ന​തു മാ​ത്രം. ഗാ​ന്ധി​ജി​ക്ക് ഗാ​ന്ധി​ജി​യാ​യി​ത്തീ​രാ​ൻ, മാ​തൃ​ക​യാ​യി മ​റ്റൊ​രു ഗാ​ന്ധിജി ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഗാ​ന്ധി​ജി മ​റ്റൊ​രാ​ളെ അ​നു​ക​രി​ച്ച​ല്ല മ​ഹാ​ത്മാ​വാ​യ​ത്. ഡോ. ​എ.​പി.​ജെ. അ​ബ്ദു​ൾ​ക​ലാ​മി​ന് ആ​രേ​യും അ​നു​ക​രി​ക്കു​ന്ന ശീ​ല​മി​ല്ലാ​യി​രു​ന്നു. വി​വേ​കാ​ന​ന്ദ​നോ, മ​ദ​ർ തെ​രേ​സ​യ്ക്കോ, സി.​വി. രാ​മ​നോ, ടാ​ഗോ​റി​നോ മു​ൻ​പി​ൽ മ​റ്റു മാ​തൃ​ക​ക​ളി​ല്ലാ​യി​രു​ന്നു. അ​വ​ർ ആ​രേ​യും അ​നു​ക​രി​ച്ചി​ല്ല. ആ​രേ​പ്പോ​ലെ​യു​മാ​യി​ത്തീ​ർ​ന്നു​മി​ല്ല. അ​വ​ർ സ്വ​ന്തം ക​ഴി​വു​ക​ൾ തി​രി​ച്ച​റി​ഞ്ഞു. സ്വ​ന്തം സാ​ധ്യ​ത​ക​ളു​ടെ ച​ക്ര​വാ​ള​ങ്ങ​ൾ കീ​ഴ​ട​ക്കി, മ​ഹ​ത്പ്ര​തി​ഭ​ക​ളാ​യി.

വാ​ർ​ഷി​ക പ​രീ​ക്ഷ​ക​ൾ ക​ഴി​ഞ്ഞ്, കൂ​ട്ടു​കാ​ർ അ​വ​ധി​ക്കാ​ല​ത്തേ​ക്ക് ക​ട​ക്കു​ക​യാ​ണ്. ഉ​ല്ലാ​സ​ത്തി​മി​ർ​പ്പി​ന്‍റെ ഉ​ത്സ​വ​വേ​ള​ക​ൾ​ക്കി​ട​യി​ലും സ്വ​യം ഉ​ള്ളി​ലേ​ക്കു ക​ട​ന്ന്, സ്വ​ന്തം വ്യ​ക്തി​ത്വ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ൾ തി​ര​യ​ണം, ഉ​ൾ​ക്കാ​ഴ്ച​ക​ൾ കാ​ണ​ണം. സ്വ​ന്തം ഭാ​വി​യു​ടെ രൂ​പ​രേ​ഖ രൂ​പ​പ്പെ​ടു​ത്തു​ക എ​ന്ന​ത് സ്വ​യം തി​രി​ച്ച​റി​യു​ന്ന​വ​ർ​ക്ക് അ​സാ​ധ്യ​മ​ല്ല. അ​ന്ധ​മാ​യി മ​റ്റു​ള്ള​വ​രെ അ​നു​ക​രി​ക്കു​ന്ന​വ​ർ സ്വ​ന്തം വ​ഴി ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​രാ​ണ്. താ​രാ​രാ​ധ​ന​യു​ടെ താ​ള​വാ​ദ്യ​വാ​ദ​ക​രാ​കു​ന്ന ന്യൂ​ജെ​ൻ ശൈ​ലി​ക​ളി​ലെ സ്വ​ത്വ​നാ​ശ ച​രി​ത​ത്തി​ന്‍റെ ഭാ​ഗ​മാ​ക​രു​ത് ന​മ്മ​ൾ. പ​ക​രം സ്വ​യം തി​രി​ച്ച​റി​യു​ക. സ്വ​ന്തം ഉ​യ​ര​ത്തി​ന്‍റെ ഉ​ച്ചി​യി​ലേ​ക്ക് സ്വ​യം വ​ലി​ച്ചെ​റി​യു​ക. മ​ഹാ​വി​ജ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​രാ​വു​ക.


വി​ജ​യാ​ശം​സ​സ​ളോ​ടെ,‌ സ്വ​ന്തം, കൊ​ച്ചേ​ട്ട​ൻ.

ഡിസിഎൽ കൊല്ലം പ്രവിശ്യാ ക്യാന്പ് ഏപ്രിൽ ഒന്നു മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

പുനലൂർ: ദീപിക ബാലസഖ്യം കൊല്ലം പ്രവിശ്യയുടെ നേതൃത്വ ത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന ജീവിത ദർശന ക്യാന്പും സിവിൽ സർവീസ് ഓറിയന്‍റേഷൻ പ്രോഗ്രാമും ഏപ്രിൽ ഒന്നു മുതൽ പുനലൂർ കരവാളൂർ ഓക്സ്ഫോർഡ് സീനിയർ സെക്കൻഡറി സ്കൂളിൽ നടക്കും.

ഒന്നാതീയതി ഉച്ചകഴിഞ്ഞ് 2.30-ന് രജിസ്ട്രേഷനോടുകൂടി ക്യാന്പ് ആരംഭിക്കും.
വൈകുന്നേരം നാലിന് ചേരുന്ന സമ്മേളനത്തിൽ പുനലൂർ രൂപതാ ബിഷപ് ഡോ. സിൽവസ്റ്റർ പൊന്നുമുത്തൻ ക്യാന്പ് ഉദ്ഘാടനം ചെയ്യും. സ്കൂൾ പ്രിൻസിപ്പൽ ജേക്കബ് ജോർജ് അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പുനലൂർ എ.എസ്.പി. കാർത്തികേയൻ ഗോഗുല ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. പുനലൂർ മുനിസിപ്പൽ ചെയർമാൻ എം.എ. രാജഗോപാൽ, കരവാളൂർ പഞ്ചായത്ത് പ്രസിഡന്‍റ് വി. രാജൻ, വാർഡ് മെംബർ ബിന്ദു എസ്., പ്രവിശ്യാ കോ-ഓർഡിനേറ്റർ സിജു ജോർജ്, പ്രോഗ്രാം ഓർഗനൈസർ അഡ്വ. ഫിജോ ജോസഫ്, പിറ്റിഎ പ്രസിഡന്‍റ് എസ്. ഗോപകുമാർ, പ്രവിശ്യാ പ്രസിഡന്‍റ് സിസ്റ്റർ ചെറുപുഷ്പ എസ്ഐസി എന്നിവർ പ്രസംഗിക്കും.

കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ, രാജൻ കോസ്മിക്, റ്റി. സുഭാഷ് ബാബു, സി.ബി. വിജയകുമാർ, ഫാ. ജേക്കബ് ജോൺ, പി.എ. ജോയി ഗുരുക്കൾ, ആർ.ഡി. ഡോൺ, പ്രഫ. കൃഷ്ണൻകുട്ടി, ഡോ. എസ്. ആനന്ദ്, കോട്ടവട്ടം തങ്കപ്പൻ, തുടങ്ങിയവർ ക്ലാസുകൾ നയിക്കും. മൂന്നാംതീയതി ഉച്ചകഴിഞ്ഞ് രണ്ടിനു ക്യാന്പ് സമാപിക്കും.

മേഖലാ ഓർഗനൈസർ‌മാരായ ഡി. ബാബു, കെ. രാജേഷ്കുമാർ, സാജൻ കെ. ഫെർണാണ്ടസ്, ഗീതാ രാജൻ, ജി. ബാബു, ഹരിദാസൻ നായർ, അനിൽ പന്തപ്ലാവ് തുടങ്ങിയവർ ക്യാന്പിനു നേതൃത്വം നൽകും.

ഡിസിഎൽ നേതൃത്വപരിശീലന ക്യാന്പുകൾ

തീയതി പ്രവിശ്യ വേദി
ഏപ്രിൽ 1, 2, 3 കൊല്ലം ഓക്സ്ഫോർഡ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കരവാളൂർ
ഏപ്രിൽ 17, 18, 19 മലപ്പുറം ഫാത്തിമമാതാ ഇ.എം.എൽപിഎസ്. തിരൂർ
ഏപ്രിൽ 18, 19, 20 ഇടുക്കി സ്നേഹമന്ദിരം, മുരിക്കാശേരി പടമുഖം
ഏപ്രിൽ 18, 19, 20 തൃശൂർ സെന്‍റ് എലിസബത്ത് സ്കൂൾ, പൊങ്ങണംകാട്
ഏപ്രിൽ 20, 21, 22 കോഴിക്കോട് സെന്‍റ് ജോസഫ്സ് യു.പി. സ്കൂൾ, പുല്ലൂരാംപാറ
ഏപ്രിൽ 23, 24, 25, 26 കണ്ണൂർ ദർശന റിട്രീറ്റ് സെന്‍റർ, പുഷ്പഗിരി, തളിപ്പറന്പ്
ഏപ്രിൽ 26, 27, 28 കോട്ടയം എസ്.എച്ച് ഇംഗ്ലീഷ് മീഡിയം സ്കൂൾ, മൂലമറ്റം
ഏപ്രിൽ 26, 27, 28 പത്തനംതിട്ട നിർമ്മല റിന്യൂവൽ സെന്‍റർ, പൊടിമറ്റം, കാഞ്ഞിരപ്പള്ളി
ഏപ്രിൽ 26, 27, 28 ആലപ്പുഴ മാതാ സീനിയർ സെക്കൻഡറി സ്കൂൾ, ആലപ്പുഴ
മേയ് 5, 6, 7, 8 വയനാട് സെന്‍റ് ജോസഫ്സ് കോൺവന്‍റ് സ്കൂൾ, കല്പറ്റ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.