എം​ജി കൗ​ണ്‍സലിം​ഗ് അ​ലൂം​നി സി​ന്ധു​താ​യ് സ​പ്ക​ലി​നെ ആ​ദ​രി​ക്കും
Tuesday, March 28, 2017 1:11 PM IST
കോ​ട്ട​യം: എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് പ​ഠ​ന വ​കു​പ്പി​ന്‍റെ അ​ലൂംനി അ​സോ​സി​യേ​ഷ​ൻ ലോ​ക പ്ര​ശ​സ്ത സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​യാ​യ സി​ന്ധു​താ​യ് സ​പ്ക​ലി​നെ ആ​ദ​രി​ക്കും. ഇ​ന്ന​ലെ സ്കൂ​ൾ ഓ​ഫ് ഗാ​ന്ധി​യ​ൻ സ്റ്റ​ഡീ​സി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ലൈ​ഫ് ലോം​ഗ് ലേ​ണിം​ഗ് വി​ഭാ​ഗ​ത്തി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന പ്ര​ഫ. കെ.​എ. മ​ഞ്ജു​ഷ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ലൂംനി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജി.​ശ്രീ​കു​മാ​ർ, കോ​ഴ്സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ പ്ര​ഫ. മാ​ത്യു ക​ണ​മ​ല, ഡോ. ​സി.​ആ​ർ ഹ​രി​ല​ക്ഷ്മീ​ന്ദ്ര​കു​മാ​ർ, ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഫോ​ർ പേ​ഴ്സ​ണ്‍ സെ​ന്‍റേ​ർ​ഡ് അ​പ്രോ​ച്ച​സ് ഇ​ന്ത്യ​യു​ടെ ദേ​ശീ​യ സെ​ക്ര​ട്ട​റി അ​നീ​ഷ് മോ​ഹ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് കൗ​ണ്‍സലിം​ഗി​ന്‍റെ അ​ന്ത​ർ​ദേ​ശീ​യ അം​ഗീ​കാ​ര​മു​ള​ള ഇ ​ലേ​ണിം​ഗ് കോ​ഴ്സി​ലെ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സെ​മി​നാ​റും ന​ട​ത്തി. ഡോ. ​സി.​ആ​ർ. ജ​യ​ശ​ങ്ക​ർ, നി​ജോ​യി പി ​ജോ​സ്, സി​ന്ധു അ​ശോ​ക്, പ്രൊ​ഫ. പ്രി​ൻ​സ് മാ​ത്യു എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.