യ​ത്തീം​ഖാ​ന പീ​ഡ​നം: തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി
Thursday, March 23, 2017 12:27 PM IST
ക​​​ൽ​​​പ്പ​​​റ്റ: യ​​​ത്തീം​​​ഖാ​​​ന​​​യി​​​ലെ ഏ​​​ഴ് ബാ​​​ലി​​​ക​​​മാ​​​രെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ മ​​​ജി​​​സ്ട്രേ​​​റ്റി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​ളു​​​ടെ തി​​​രി​​​ച്ച​​​റി​​​യ​​​ൽ പ​​​രേ​​​ഡ് ന​​​ട​​​ത്തി. വൈ​​​ത്തി​​​രി ജ​​​യി​​​ൽ വ​​​ള​​​പ്പി​​​ലെ ഹാ​​​ളി​​​ൽ ബ​​​ത്തേ​​​രി ജു​​​ഡീ​​​ഷ​​​ൽ ഫ​​​സ്റ്റ്ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റി (2) ന്‍റെ​​​സാ​​​ന്നി​​​ധ്യ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു പ​​​രേ​​​ഡ്. രാ​​​വി​​​ലെ 11നു ​​​ആ​​​രം​​​ഭി​​​ച്ച പ​​​രേ​​​ഡ് വൈ​​​കു​​​ന്നേ​​​ര​​​ത്തോ​​​ടെ​​​യാ​​​ണ് സ​​​മാ​​​പി​​​ച്ച​​​ത്. ബാ​​​ലി​​​ക​​​മാ​​​ർ പ്ര​​​തി​​​ക​​​ളെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ​​​താ​​​യാ​​​ണ് അ​​​നൗ​​​ദ്യോ​​​ഗി​​​ക വി​​​വ​​​രം.

പീ​​​ഡ​​​ന​​​ക്കേ​​​സി​​​ൽ റി​​​മാ​​​ൻ​​​ഡി​​​ലു​​​ള്ള മു​​​ട്ടി​​​ൽ കു​​​ട്ട​​​മം​​​ഗ​​​ലം സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ടി​​​പ്പ​​​ർ ഡ്രൈ​​​വ​​​ർ ജു​​​മൈ​​​ദ്(27), ഹോ​​​ട്ട​​​ൽ വ്യാ​​​പാ​​​രി വി​​​ള​​​ക്കി​​​പ്ലാ​​​ക്ക​​​ൽ നാ​​​സ​​​ർ എ​​​ന്ന നാ​​​ച്ചി​​​ക്ക (42), സോ​​​ഫ്റ്റ് വെ​​​യ​​​ർ എ​​​ൻ​​​ജി​​​നി​​​യ​​​ർ മെ​​​യ്യ​​​ൻ​​​വീ​​​ട് അ​​​സ​​​ർ (27), തു​​​ണി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ നെ​​​ല്ലി​​​ക്ക​​​ൽ മു​​​സ്ത​​​ഫ (27), കാ​​​പ്പി​​​ത്തൊ​​​ണ്ട് വ്യാ​​​പാ​​​രി ജു​​​ലാ​​​യ് എ​​​ന്ന ബ്ലാ​​​ക്ക് ബ്യൂ​​​ട്ടി(27), തു​​​ണി​​​ക്ക​​​ച്ച​​​വ​​​ട​​​ക്കാ​​​ര​​​ൻ ഓ​​​ട​​​ത്തോ​​​ട് മു​​​ഹ​​​മ്മ​​​ദ് റാ​​​ഫി (27) എ​​​ന്നി​​​വ​​​രെ ഇ​​​ര​​​ക​​​ൾ മ​​​ജി​​​സ്ട്രേ​​​റ്റി​​​നു മു​​​ന്നി​​​ൽ തി​​​രി​​​ച്ച​​​റി​​​യു​​​ന്ന​​​തി​​​നാ​​​യി​​​രു​​​ന്നു പ​​​രേ​​​ഡ്. 18 ദി​​​വ​​​സം മു​​മ്പാ​​​ണ് പ്ര​​​തി​​​ക​​​ൾ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.