ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: കെ.​എം. മാ​ണി
ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മേ​ഖ​ല സം​ര​ക്ഷി​ക്ക​പ്പെ​ട​ണം: കെ.​എം. മാ​ണി
Thursday, March 23, 2017 12:14 PM IST
പാ​​ലാ: ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി മേ​​ഖ​​ല​​യു​​ടെ വ്യ​​ക്തി​​ത്വം ന​​ഷ്​​ട​​പ്പെ​​ടു​​ത്തു​​ന്ന യാ​​തൊ​​രു നീ​​ക്ക​​ങ്ങ​​ളും ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്ന് ഉ​​ണ്ടാ​​ക​​രു​​തെ​​ന്ന് കെ.​​എം. മാ​​ണി എം​എ​ൽ​എ ആ​​വ​​ശ്യ​​പ്പെ​​ട്ടു. പാ​​ലാ​​യി​​ൽ ന​​ട​​ന്ന ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി അ​​ധ്യാ​​പ​​ക പ്ര​​തി​​ഷേ​​ധ കൂ​​ട്ടാ​​യ്മ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ക്ല​​സ്റ്റ​​ർ മീ​​റ്റിം​​ഗു​​ക​​ൾ വി​​ദ്യാ​​ഭ്യാ​​സ ഉ​​ന്ന​​മ​​ന​​ത്തെ ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള​​താ​​ക​​ണ​​മെ​​ന്നും നി​​ക്ഷി​​പ്ത താ​​ത്പ​​ര്യ​​ങ്ങ​​ൾ സം​​ര​​ക്ഷി​​ക്കാ​​ൻ വേ​​ണ്ടി​​യു​​ള്ള​​താ​​ക​​രു​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക്ല​​സ്റ്റ​​ർ ബ​​ഹി​​ഷ്ക​​ര​​ണ​​ത്തെ നേ​​രി​​ടാ​​ൻ ക​​രി​​നി​​യ​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് ജ​​നാ​​ധി​​പ​​ത്യ​​സ​​ർ​​ക്കാ​​രി​​നു ഭൂ​​ഷ​​ണ​​മ​​ല്ലെ​​ന്നും അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

മോ​​ൻ​​സ് ജോ​​സ​​ഫ് എം​​എ​​ൽ​​എ മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി. അ​​ധ്യാ​​പ​​ക​​രു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി അ​​ത​​തു മേ​​ഖ​​ല​​ക​​ളെ പ​​രി​​പോ​​ഷി​​പ്പി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ളാ​​ണു ഗ​​വ​​ൺ​​മെ​​ന്‍റി​​ന്‍റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​കേ​​ണ്ട​​തെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.


കെ​​എ​​ച്ച്എ​​സ്ടി​​എ​​ഫ് സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് ഡോ. ​​നോ​​യ​​ൽ മാ​​ത്യൂ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സാ​​ജു മാ​​ന്തോ​​ട്ടം, ജോ​​ൺ​​സ​​ൺ ചെ​​റു​​വ​​ള്ളി, എ​​സ്. സ​​ന്തോ​​ഷ്, അ​​നി​​ൽ രാ​​ജ​​ൻ, ബൈ​​ബി തോ​​മ​​സ്, മാ​​ത്യു എം. ​​കു​​ര്യാ​​ക്കോ​​സ്, ബോ​​ബ​​ൻ ഫി​​ലി​​പ്പ്, ബോ​​സ്മോ​​ൻ ജോ​​സ​​ഫ്, നെ​​ൽ​​സ​​ൺ ഡാ​​ന്‍റെ, ആ​​മോ​​ദ് മാ​​ത്യു തു​​ട​​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.

ഫെ​​ഡ​​റേ​​ഷ​​ൻ ഓ​​ഫ് ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ടീ​​ച്ചേ​​ഴ്സ് അ​​സോ​​സി​​യേ​​ഷ​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ലു​​ള്ള ക്ല​​സ്റ്റ​​ർ ബ​​ഹി​​ഷ്ക​​ര​​ണ പ​​രി​​പാ​​ടി വി​​ജ​​യി​​പ്പി​​ക്കാ​​ൻ സ​​മ്മേ​​ള​​നം തീ​​രു​​മാ​​നി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.