ഫെ​ഡ​റേ​ഷ​ൻ ക​പ്പ് യോ​ഗ ചാമ്പ്യ​ൻ​ഷി​പ്പി​നു നാ​ളെ തു​ട​ക്ക​മാ​വും
Wednesday, March 22, 2017 1:38 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ന്നാ​​​മ​​​ത് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പ് യോ​​​ഗ നാ​​​ഷ​​​ണ​​​ൽ ചാ​​​മ്പ്യ​​​ൻ​​​ഷി​​​പ്പി​​​നു നാ​​​ളെ തു​​​ട​​​ക്ക​​​മാ​​​വും. മ​​​ത്സ​​​ര​​​ങ്ങ​​​ളു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം നാ​​​ളെ രാ​​​വി​​​ലെ 11ന് ​​​ജി​​​മ്മി ജോ​​​ർ​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​ർ​​​വ​​​ഹി​​​ക്കും. മ​​​ന്ത്രി കെ.​​​കെ. ഷൈ​​​ല​​​ജ അ​​​ധ്യ​​​ക്ഷ​​​യാ​​​കു​​​ന്ന ച​​​ട​​​ങ്ങി​​​ൽ എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​യ കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ, ഒ. ​​​രാ​​​ജ​​​ഗോ​​​പാ​​​ൽ, ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.

19 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 231 പേ​​​രാ​​​ണ് ജി​​​മ്മി ജോ​​​ർ​​​ജ് ഇ​​​ൻ​​​ഡോ​​​ർ സ്റ്റേ​​​ഡി​​​യ​​​ത്തി​​​ൽ നാ​​​ളെ മു​​​ത​​​ൽ 26വ​​​രെ ന​​​ട​​​ക്കു​​​ന്ന ഒ​​​ന്നാ​​​മ​​​ത് ഫെ​​​ഡ​​​റേ​​​ഷ​​​ൻ ക​​​പ്പ് യോ​​​ഗ നാ​​​ഷ​​​ണ​​​ൽ ചാ​​​ന്പ്യ​​​ൻ​​​ഷി​​​പ്പി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ക​​​യെ​​​ന്ന് സ്വാ​​​ഗ​​​ത​​​സം​​​ഘം ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​വി​​​ജ​​​യ​​​കു​​​മാ​​​ർ, യോ​​​ഗ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ശോ​​​ക് കു​​​മാ​​​ർ അ​​​ഗ​​​ർ​​​വാ​​​ൾ എ​​​ന്നി​​​വ​​​ർ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


നാ​​​ളെ രാ​​​വി​​​ലെ ന​​​ട​​​ക്കു​​​ന്ന ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷം 500 പേ​​​ർ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന റി​​​ഥ​​​മി​​​ക് യോ​​​ഗ​​​യും ഉ​​​ണ്ടാ​​​കും. 15 മി​​​നി​​​റ്റാ​​​യി​​​രി​​​ക്കും ഇ​​​തി​​​ന്‍റെ ദൈ​​​ർ​​​ഘ്യം. യോ​​​ഗാ​​​സ​​​ന, ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് യോ​​​ഗ, ആ​​​ർ​​​ട്ടി​​​സ്റ്റി​​​ക് പെ​​​യ​​​ർ യോ​​​ഗ, റി​​​ഥ​​​മി​​​ക് യോ​​​ഗ, ഫ്രീ ​​​ഫ്ളോ ഡാ​​​ൻ​​​സ് എ​​​ന്നീ വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി​​​രി​​​ക്കും മ​​​ത്സ​​​ര​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ക. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സ്വാ​​​ഗ​​​ത​​​സം​​​ഘം സെ​​​ക്ര​​​ട്ട​​​റി വി. ​​​ശി​​​വ​​​ൻ​​​കു​​​ട്ടി, യോ​​​ഗ ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ ടെ​​​ക്നി​​​ക്ക​​​ൽ ഡ​​​യ​​​റ​​​ക്ട​​​ർ ഇ​​​ന്ദു അ​​​ഗ​​​ർ​​​വാ​​​ൾ, യോ​​​ഗ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ ഓ​​​ഫ് കേ​​​ര​​​ള സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് ബി. ​​​ബാ​​​ല​​​ച​​​ന്ദ്ര​​​ൻ, ചീ​​​ഫ് കോ-​​​ഓ​​​ർ​​​ഡി​​​നേ​​​റ്റ​​​ർ പി.​ ​​ശ​​​ശി​​​ധ​​​ര​​​ൻ നാ​​​യ​​​ർ എ​​​ന്നി​​​വ​​​രും പ​​​ങ്കെ​​​ടു​​​ത്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.