മോ​ഷ​ണ​ശ്ര​മത്തിനിടെ മേ​ൽ​ക്കൂ​ര ത​ക​ർ​ന്നുവീണ് ഒരാ​ൾ​ക്കു പ​രി​ക്ക്
Sunday, March 19, 2017 1:34 PM IST
ക​​​ള​​​മ​​​ശേ​​​രി: മോ​​​ഷ​​​ണ​​ശ്ര​​​മ​​​ത്തി​​​നി​​​ടെ മേ​​​ൽ​​​ക്കൂ​​​ര ത​​​ക​​​ർ​​​ന്നു വീ​​​ണു നാ​​​ലം​​​ഗ ക​​വ​​ർ​​ച്ചാ സം​​ഘ​​ത്തി​​ലെ ഒ​​രാ​​ൾ​​ക്കു പ​​​രി​​​ക്കേ​​റ്റു.ക​​​ള​​​മ​​​ശേ​​​രി പൈ​​​പ്പ് ലൈ​​​ൻ റോ​​​ഡ് കൊ​​​യ്യാ​​​ട്ട്നൗ​​​ഫ​​​ൽ (24) ആ​​​ണ് പ​​​രി​​​ക്കേ​​​റ്റു ചി​​​കി​​​ത്സ​​​യി​​​ൽ ക​​ഴി​​യു​​ന്ന​​ത്. കി​​​ൻ​​​ഫ്ര​​പാ​​​ർ​​​ക്കി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഷി​​​ഫി​​​ലി​​​സ് എ​​​ന്ന റെ​​​ഡി​​​മെ​​​യ്ഡ് സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ക​​​യ​​​റി മോ​​​ഷ്ടി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ആ​​​സ്‌ബസ്റ്റോസ് ഷീ​​റ്റ് ത​​​ക​​​ർ​​​ന്നു നി​​​ല​​​ത്തു വീ​​​ണ​​തെ​​ന്നു പോ​​ലീ​​സ് പ​​റ​​യു​​ന്നു.


ഒ​​​പ്പം ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​രാ​​ണ് ഇ​​യാ​​ളെ സ​​​മീ​​​പ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​ത്തി​​ച്ച​​ത്. ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു. സ​​​ഹാ​​​യി​​​ക​​​ളാ​​​യ മൂ​​​ന്നു​​പേ​​​ർ​​​ക്കെ​​​തി​​​രെ​​​യും കേ​​​സു​​​ണ്ട്. ഒളിവിലായ മൂന്നു പേർക്കായി തെരച്ചിൽ തുടങ്ങി.