പാളം മാറ്റി സ്ഥാപിക്കൽ: ട്രെയിനുകൾ വൈകും
Tuesday, February 21, 2017 3:45 PM IST
കോ​ട്ട​യം: കോ​ട്ട​യം-​കു​റു​പ്പ​ന്ത​റ പാ​ത​യി​ൽ പാ​ള​ങ്ങ​ൾ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​നാ​ൽ 28 മു​ത​ൽ മാ​ർ​ച്ച് 18 വ​രെ തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ, ശ​നി ദി​വ​സ​ങ്ങ​ളി​ൽ താ​ഴെ​പ്പ​റ​യു​ന്ന ട്രെ​യി​നു​ക​ൾ 15 മു​ത​ൽ 85 മി​നി​റ്റു​ വ​രെ വൈ​കു​മെ​ന്ന് റെ​യി​ൽ​വേ അ​റി​യി​ച്ചു. ക​ന്യാ​കു​മാ​രി-​മും​ബൈ സി​എ​സ്ടി എ​ക്സ് പ്ര​സ്(ട്രെ​യി​ൻ ന​ന്പ​ർ 16382), കൊ​ല്ലം (രാ​വി​ലെ 11.08നു ​പു​റ​പ്പെ​ടു​ന്ന)-​എ​റ​ണാ​കു​ളം മെ​മു (66308), ക​ന്യാ​കു​മാ​രി-​ബം​ഗ​ളു​രു എ​ക്സ്പ്ര​സ് (16525), എ​റ​ണാ​കു​ളം-​കാ​യം​കു​ളം പാ​സ​ഞ്ച​ർ, എ​റ​ണാ​കു​ളം(ഉ​ച്ച​ക​ഴി​ഞ്ഞ് 2.40 നു ​പു​റ​പ്പെ​ടു​ന്ന)-​കൊ​ല്ലം മെ​മു (66301), ലോ​ക്മാ​ന്യ​തി​ല​ക്- കൊ​ച്ചു​വേ​ളിഎ​ക്സ്പ്ര​സ് (12201), മം​ഗ​ലാ​പു​രം-​നാ​ഗ​ർ​കോ​വി​ൽ പ​ര​ശു​റാം എ​ക്സ്പ്ര​സ് (16649) എന്നിവയാണു വൈ​കു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.