യുഡിഎഫിന്‍റെ സമരപരമ്പര ഇന്നു രാജ്ഭവൻ മാർച്ചോടെ തുടങ്ങും
Tuesday, January 17, 2017 4:44 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ന്ദ്ര- സം​​സ്ഥാ​​ന സ​​ർ​​ക്കാ​​രു​​ക​​ൾ​​ക്കെ​​തി​​രേ സ​​മ​​രം ചെ​​യ്യു​​ന്നി​​ല്ലെ​​ന്ന പ​​രാ​​തി​​ക്കു പ​​രി​​ഹാ​​ര​​മാ​​യി യു​​ഡി​​എ​​ഫി​​ന്‍റെ സ​​മ​​രപ​​ര​​മ്പ​​ര​​യ്ക്ക് ഇ​​ന്നു തു​​ട​​ക്ക​​മാ​​കും. സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യെ ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന കേ​​ന്ദ്രസ​​ർ​​ക്കാ​​ർ ന​​യ​​ത്തി​​നെ​​തി​​രേ ഇ​​ന്ന് യു​​ഡി​​എ​​ഫ് സ​​ഹ​​കാ​​രി​​ക​​ൾ രാ​​ജ്ഭ​​വ​​ൻ പി​​ക്ക​​റ്റ് ചെ​​യ്യും.

ഡി​​സം​​ബ​​ർ 31 ക​​ഴി​​യു​​മ്പോ​​ൾ കേ​​ര​​ള​​ത്തി​​ലെ സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ലെ പ്ര​​ശ്ന​​ങ്ങ​​ൾ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്ന് ഉ​​റ​​പ്പു ന​​ൽ​​കി​​യ​​തി​​നു​​ശേ​​ഷം ഇ​​പ്പോ​​ൾ അ​​തി​​ൽ നി​​ന്ന് കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പി​​ന്നോ​​ക്കം പോ​​യതിൽ പ്ര​​തി​​ഷേ​​ധി​​ച്ചാ​​ണ് സം​​സ്ഥാ​​ന​​ത്തെ മു​​ഴു​​വ​​ൻ യു ​​ഡി എ​​ഫ് സ​​ഹ​​കാ​​രി​​ക​​ളെ​​യും പ​​ങ്കെ​​ടു​​പ്പി​​ച്ച് കൊ​​ണ്ടു​​ള്ള പ്ര​​ക​​ട​​ന​​വും പി​​ക്ക​​റ്റിം​​ഗും സം​​ഘ​​ടി​​പ്പി​​ക്കു​​ന്ന​​തെ​​ന്ന് യു​​ഡി​​എ​​ഫ് ക​​ണ്‍വീ​​ന​​ർ പി.​​പി. ത​​ങ്ക​​ച്ച​​ൻ പ​​റ​​ഞ്ഞു.


ഇ​​ന്നു രാ​​വി​​ലെ 10.30 നു ​​മ്യൂസി​​യം ജം​​ഗ്ഷ​​നി​​ൽ നി​​ന്നാ​​രം​​ഭി​​ക്കു​​ന്ന പ്ര​​ക​​ട​​നം രാ​​ജ്ഭ​​വ​​നു മു​​ന്നി​​ലെ​​ത്തി പി​​ക്ക​​റ്റിം​​ഗ് ന​​ട​​ത്തും. സ​​മ​​രം പ്ര​​തി​​പ​​ക്ഷ നേ​​താ​​വ് ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കെ​​പി​​സി​​സി പ്ര​​സി​​ഡ​​ന്‍റ് വി.​​എം. സു​​ധീ​​ര​​ൻ, മു​​ൻ മു​​ഖ്യ​​മ​​ന്ത്രി ഉ​​മ്മ​​ൻ​​ചാ​​ണ്ടി, പ്ര​​തി​​പ​​ക്ഷ ഉ​​പ നേ​​താ​​വ് പി.​​കെ. കു​​ഞ്ഞാ​​ലി​​ക്കു​​ട്ടി, മ​​റ്റു യു​​ഡി​​എ​​ഫ് ഘ​​ട​​ക​​കക്ഷി നേ​​താ​​ക്ക​​ൾ തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.