ഫെബ്രുവരി രണ്ടുമുതൽ സ്വകാര്യബസ് പണിമുടക്ക്
Monday, January 16, 2017 12:29 PM IST
കൊ​​ല്ലം: വി​​വി​​ധ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച് സം​​സ്ഥാ​​ന​​ത്തെ സ്വ​​കാ​​ര്യ ബ​​സു​​ക​​ൾ ഫെ​​ബ്രു​​വ​​രി ര​​ണ്ടു​​മു​​ത​​ൽ അ​​നി​​ശ്ചി​​ത​​കാ​​ല​​ത്തേ​​ക്ക് സ​​ർ​​വീ​​സ് നി​​ർ​​ത്തി​​വ​​യ്ക്കു​​മെ​​ന്ന് കേ​​ര​​ള സ്റ്റേ​​റ്റ് പ്രൈ​​വ​​റ്റ് ബ​​സ് ഓ​​പ്പ​​റേ​​റ്റേ​​ഴ്സ് ഫെ​​ഡ​​റേ​​ഷ​​ൻ ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ലോ​​റ​​ൻ​​സ് ബാ​​ബു അ​​റി​​യി​​ച്ചു.

നി​​ല​​വി​​ലു​​ള്ള സ്വ​​കാ​​ര്യ​​ബ​​സ് പെ​​ർ​​മി​​റ്റു​​ക​​ൾ നി​​ല​​നി​​ർ​​ത്തു​​ക, വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടേ​​ത് ഉ​​ൾ​​പ്പെ​​ടെ യാ​​ത്രാ​​നി​​ര​​ക്ക് വ​​ർ​​ധി​​പ്പി​​ക്കു​​ക, ഭേ​​ദ​​ഗ​​തി വ​​രു​​ത്തി വ​​ർ​​ധി​​പ്പി​​ച്ച സ്റ്റേ​​ജ് കാ​​ര്യേ​​ജു​​ക​​ളു​​ടെ റോ​​ഡ് ടാ​​ക്സ് പി​​ൻ​​വ​​ലി​​ക്കു​​ക, ഡീ​​സ​​ലി​​ന്‍റെ സെ​​യി​​ൽ​​ടാ​​ക്സ് 24ൽ ​​നി​​ന്ന് അ​​ഞ്ചു ശ​​ത​​മാ​​ന​​മാ​​യി കു​​റ​​യ്ക്കു​​ക തു​​ട​​ങ്ങി​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ചാ​​ണു സ​​മ​​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.