പണമിടപാട് സ്ഥാപനത്തിൽ തോക്കുധാരി അതിക്രമിച്ചു കയറി
Saturday, January 14, 2017 1:44 PM IST
കൊ​ച്ചി: മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ശാ​ഖ​യി​ൽ അ​തി​ക്ര​മി​ച്ചു ക​യ​റി​യ​യാ​ൾ തോ​ക്കു ചൂ​ണ്ടി ജീ​വ​ന​ക്കാ​രി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ടോ​ടെ ക​തൃ​ക്ക​ട​വ് കു​മാ​ര​നാ​ശാ​ൻ റോ​ഡി​ലെ മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ശാ​ഖ​യി​ലാ​യി​രു​ന്നു സം​ഭ​വം. ഹെ​ൽ​മ​റ്റ് ധ​രി​ച്ചെ​ത്തി​യ ആ​ൾ ബ്രാ​ഞ്ചി​ന​ക​ത്തു ക​യ​റി ജീ​വ​ന​ക്കാ​രി​ക്കു​നേ​രേ തോ​ക്കു ചൂ​ണ്ടു​ക​യാ​യി​രു​ന്നു. ഇ​വ​ർ ബ​ഹ​ളം വ​ച്ച​തോ​ടെ അ​ക്ര​മി ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. ബ്രാ​ഞ്ചി​ലെ കാ​മ​റാ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. മോ​ഷ​ണ​ശ്ര​മ​മാ​ണോ എ​ന്ന് വ്യ​ക്ത​മ​ല്ല.
പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.