ഗെയിൽ ഉദ്യോഗസ്‌ഥർക്ക് വിലക്ക്
Thursday, December 8, 2016 3:57 PM IST
കൊച്ചി: ഗ്യാസ് പൈപ്പ്ലൈൻ സ്‌ഥാപിക്കാനുള്ള വിജ്‌ഞാപനത്തിൽ ഉൾപ്പെടാത്ത ഭൂമിയിൽ ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയിൽ) ഉദ്യോഗസ്‌ഥർ പ്രവേശിക്കുന്നതിനു ഹൈക്കോടതിയുടെ താത്കാലിക വിലക്ക്.

വിജ്‌ഞാപനത്തിലുൾപ്പെടാത്ത സർവേ നമ്പരിലുള്ള ഭൂമിയിൽ ഉദ്യോഗസ്‌ഥർ പ്രവേശിക്കുന്നതു തടയണമെന്നാവശ്യപ്പെട്ട് കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി നാരായണിയമ്മ ഉൾപ്പെടെ നാലു പേരും പേരാമ്പ്ര ഹരിതസേനയും നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.