ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം നീളുന്നതിൽ ആശങ്ക: കെസിബിസി
Wednesday, December 7, 2016 4:02 PM IST
കൊച്ചി: യമനിൽ തട്ടിക്കൊണ്ടുപോകപ്പെട്ട മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിന്റെ മോചനം അനിശ്ചിതമായി നീളുന്നതിൽ കെസിബിസി ദുഖവും ആശങ്കയും രേഖപ്പെടുത്തി.

അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടിയുള്ള പരിശ്രമം സഭ തുടരുകയാണെന്നും ഇക്കാര്യത്തിൽ സർക്കാരിന്റെ ഭാഗത്തുനിന്നു കുറേക്കൂടി കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്നും സ്‌ഥാനമൊഴിഞ്ഞ കെസിബിസി പ്രസിഡന്റ് മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ പറഞ്ഞു.


കഴിഞ്ഞ മൂന്നുവർഷക്കാലം കെസിബിസിയുടെ പ്രവർത്തനങ്ങളോടു സഹകരിച്ച സഹപ്രവർത്തകരോടും സഭാംഗങ്ങളോടും പൊതുസമൂഹത്തോടും നന്ദി അറിയിക്കുന്നതായും മാർ ക്ലീമിസ് പറ ഞ്ഞു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ.എം. സൂസപാക്യമാണ് കെസിബിസിയുടെ പുതിയ പ്രസിഡന്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.