ആർഭാടവിവാഹം ആരു നടത്തിയാലും തെറ്റുതന്നെ: സുധീരൻ
ആർഭാടവിവാഹം ആരു നടത്തിയാലും തെറ്റുതന്നെ: സുധീരൻ
Monday, December 5, 2016 4:19 PM IST
കൊച്ചി: ആർഭാട വിവാഹം ആര് എവിടെ നടത്തിയാലും തെറ്റു തന്നെയാണെന്നു കെപിസിസി പ്രസിഡന്റ് വി.എം.സുധീരൻ. യുഡിഎഫ് ഉന്നതാധികാരസമിതി യോഗത്തിനുശേഷം നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആർഭാട വിവാഹം നാഗ്പൂരിൽ നടത്തിയാലും ബെല്ലാരിയിൽ നടത്തിയാലും തിരുവനന്തപുരത്ത് നടത്തിയാലും തെറ്റു തന്നെയാണെന്നും വി.എം. സുധീരൻ വ്യക്‌തമാക്കി.

എറണാകുളം ബിടിഎച്ച് ഹോട്ടലിൽ നടത്തിയ യുഡിഎഫ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല യോഗ തീരുമാനങ്ങൾ അറിയിക്കുന്നതിനിടെയാണു കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ അടൂർ പ്രകാശിന്റെ മകന്റെ വിവാഹം സംബന്ധിച്ച ചോദ്യം ഉയർന്നത്. ആർഭാട വിവാഹങ്ങൾ ശരിയല്ലെന്നു കോൺഗ്രസ് പാർട്ടി നേരത്തെതന്നെ നയപരമായ തീരുമാനം എടുത്തിട്ടുള്ളതാണെന്നു രമേശ് ചെന്നിത്തല മറുപടി പറയുന്നതിനിടെയാണ് അതുവരെ മൗനം പാലിച്ചിരുന്ന വി.എം. സുധീരൻ ആർഭാട വിവാഹം ആരു നടത്തിയാലും എവിടെ നടത്തിയാലും തെറ്റാണെന്ന വിശദീകരണം നൽകിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.