കശുവണ്ടി കോർപറേഷൻ ആദ്യമായി കടവിമുക്‌തമായി
കശുവണ്ടി കോർപറേഷൻ ആദ്യമായി കടവിമുക്‌തമായി
Saturday, December 3, 2016 2:01 PM IST
തിരുവനന്തപുരം: കൊല്ലം ആസ്‌ഥാനമായുള്ള പൊതുമേഖലാ സ്‌ഥാപനമായ കശുവണ്ടി വികസന കോർപറേഷൻ ചരിത്രത്തിൽ ആദ്യമായി കടവിമുക്‌തമായി. മൂന്നു ബാ ങ്കുകൾക്കുണ്ടായിരുന്ന 80 കോടി രൂപയുടെ വായ്പ കുടിശിക സർക്കാ ർ ഒറ്റത്തവണയായി തിരിച്ചടച്ചാണു കശുവണ്ടി വികസന കോർപറേഷനെ കടവിമുക്‌തമാക്കിയത്.

കാഷ്യു കോർപറേഷനു വിവിധ ബാങ്കുകളിൽ ഉണ്ടായിരുന്ന 80 കോടി രൂപയുടെ വായ്പയാണു തിരിച്ചടച്ചു കടവിമുക്‌തമാക്കിയതെന്നു മന്ത്രി ജെ. മെഴ്സിക്കുട്ടിയമ്മ അറിയിച്ചു.

2004 മുതൽ ബാങ്കുകൾ കാഷ്യു കോർപറേഷനു നൽകിയിരുന്ന വായ്പത്തുകയാണ് ഒറ്റത്തവണയായി തീർപ്പാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ടി. എം. തോമസ് ഐസക്ക്, ധന അഡീഷണൽ ചീഫ് സെക്രട്ടറി, ഫിഷറീസ്–പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ബാങ്ക് പ്രതിനിധികളുമായി പല തവണ നടത്തിയ ചർച്ചയുടെ അടിസ്‌ഥാനത്തിലാണു കുടിശിക 80 കോടിയായി ചുരുക്കിയത്.

സംസ്‌ഥാനം കടുത്ത സാമ്പത്തി ക പ്രതിസന്ധിയിലായിരുന്നെങ്കിലും കാഷ്യു മേഖലയെ സജീവമാക്കി പരമാവധി തൊഴിൽദിനങ്ങൾ സൃഷ്ടിക്കാനുള്ള സാമൂഹിക പ്രതിബ ദ്ധതയുടെ ഭാഗമായാണ് ഇത്തരം നടപടി സ്വീകരിച്ചതെന്നു മന്ത്രി വ്യക്‌തമാക്കി. കഴിഞ്ഞ ദിവസത്തെ സർക്കാർ ഉത്തരവിന്റെ അടിസ്‌ഥാനത്തിൽ ബാങ്കുകൾക്കു തുക കൈമാറിയിട്ടുണ്ട്. എസ്ബിഐ, എസ്ബിടി, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയാണു വിവിധ ഘട്ടങ്ങളാ യി കാഷ്യു കോർപറേഷനു വായ്പ ലഭ്യമാക്കിയിരുന്നത്.


എന്നാൽ, കഴിഞ്ഞ അഞ്ചു വർഷമായി വായ്പ തുക കോർപറേഷൻ തിരിച്ചടച്ചിരുന്നില്ല. അതിനാൽ കോർപറേഷന്റെ പ്രവർത്തനത്തിനു തുടർവായ്പ നൽകാൻ ബാങ്കുകൾക്കു സാധിച്ചിരുന്നില്ല. തുക അടച്ചുതീർത്തതിന്റെ അടിസ്‌ഥാനത്തിൽ ബാങ്കുകൾ കോർപറേഷനു തുടർവായ്പ നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു.

കാപ്പക്സിനും നിലവിൽ ബാങ്കുകളുമായി കടബാധ്യതയില്ല. കശുവണ്ടി മേഖലയിലെ 18,000 തൊഴിലാളികളും അവരുടെ കുടുംബാംഗങ്ങളും കാപ്പക്സിന്റെയും കാഷ്യു കോർപറേഷന്റെയും പ്രവർത്തനത്തെ ആശ്രയിച്ചാണ് ജീവിക്കുന്നത്.

തൊഴിലാളികളിൽ 90 ശതമാനവും വനിതകളാണ്. അതിനാൽ വനിതാ ശാക്‌തീകരണത്തിന്റെ ഭാഗമായും കോർപറേഷന്റെ പ്രവർത്തനം നിലനിർത്തേണ്ടതാണെന്നാണു സർക്കാർ കരുതുന്നതെന്നും ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.