സോഡ ഫാക്ടറി ഉടമ കുളത്തിൽ വീണു മരിച്ചു
Saturday, December 3, 2016 1:34 PM IST
ചങ്ങനാശേരി: സോഡ ഫാക്ടറി ഉടമ വീടിനു സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കാണപ്പെട്ടു. മോർകുളങ്ങര പുന്നയ്ക്കൽ ജോസഫിന്റെ മകൻ സോണി (48) ആണ് മരിച്ചത്.

കഴിഞ്ഞദിവസം രാത്രി പത്തിന് മൂത്രം ഒഴിക്കുന്നതിനായി പുറത്തിറങ്ങിയ ഇയാൾ റെയിൽവേ ട്രാക്ക് നിർമാണത്തിനായി കുഴിച്ച കുഴിയിലെ വെള്ളത്തിൽ വീണു മരിക്കുകയായിരുന്നു.

സോണിയെ കാണാതായതിനെത്തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് ഇയാളെ കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ഫയർഫോഴ്സും പോലീസും ചേർന്ന് മൃതദേഹം പുറത്തെടുത്തു. ചങ്ങനാശേരി പോലീസ് മേൽനടപടികൾ സ്വീകരിച്ചു. സംസ്കാരം ഇന്ന്11ന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തൻ പള്ളിയിൽ. ഭാര്യ: റെജി. മക്കൾ: റോബിൻ, റോസ്മി, മാതാവ്: ക്ലാരമ്മ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.