ഫിഷറീസ് റെസിഡൻഷ്യൽ സ്കൂളുകളിൽ മറ്റുള്ളവർക്കും പ്രവേശനം: മന്ത്രി
ഫിഷറീസ് റെസിഡൻഷ്യൽ സ്കൂളുകളിൽ മറ്റുള്ളവർക്കും പ്രവേശനം: മന്ത്രി
Friday, December 2, 2016 4:28 PM IST
കൊച്ചി: സംസ്‌ഥാനത്തെ പത്തു ഫിഷറീസ് റെസിഡൻഷ്യൽ സ്കൂളുകളിൽ അടുത്ത അധ്യയന വർഷം മുതൽ മറ്റു കുട്ടികൾക്കും ചേർന്നു പഠിക്കാവുന്ന തരത്തിൽ പൊതുപഠനം അനുവദിക്കുമെന്നു ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. എറണാകുളം ടൗൺഹാളിൽ മത്സ്യത്തൊഴിലാളികളുടേയും അനുബന്ധ തൊഴിലാളികളുടെയും കുട്ടികൾക്കു വിദ്യാഭ്യാസ, കായിക പ്രോത്സാഹന അവാർഡ് വിതരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഏതു ലക്ഷ്യം വച്ചാണോ ഈ സ്കൂളുകൾ ആരംഭിച്ചത് അതു കൈവരിക്കാൻ കഴിഞ്ഞിട്ടില്ല. പഠ നനിലവാരം ഉയർത്താനും കഴി ഞ്ഞില്ല. മാത്രമല്ല, കുട്ടികൾ കുറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് ഇത്തരം സ്കൂളുകളിൽ റെസിഡൻഷൽ സംവിധാനത്തിനുപരിയായി മറ്റു കുട്ടികൾക്കുകൂടി പഠിക്കാനുള്ള അവസരമൊരുക്കുന്നത്. സ്കൂളുകളിലെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനൊപ്പം കെട്ടി ടങ്ങൾ നവീകരിക്കും. തീര, ഉൾനാ ടൻ മേഖലയിലെ നിയോജകമണ്ഡലങ്ങളിൽപ്പെടുന്ന 57 എംഎൽഎ മാരും ഇക്കാര്യത്തിൽ പിന്തുണ അറിയിച്ചിട്ടുണ്ട്. അവരുടെ ആസ്തിഫണ്ടു കൂടി വിദ്യാഭ്യാസരംഗത്തു പ്രയോജനപ്പെടുത്തും. പ്രഫഷണ ൽ കോഴ്സുകൾക്കു പോകാൻ താത്പര്യമുള്ള കുട്ടികൾക്ക് അതിനു ള്ള കോച്ചിംഗും നൽകും. മൊത്തം 2,77,598 പേർക്ക് ഇപ്പോൾ ക്ഷേമ നിധി ആനുകൂല്യങ്ങളുണ്ട്.

കുട്ടികളുടെ ലംപ്സംഗ്രാന്റ് അ ടുത്തവർഷം മുതൽ കൃത്യമായി നൽകും. കുടിശിക തീർക്കാൻ പ ത്തുകോടി രൂപ അനുവദിച്ചിട്ടുണ്ട്.

ഇപ്പോൾ 14 ഇനം ചെറുമത്സ്യങ്ങളെ പിടിക്കുന്നതിനാണ് നിയന്ത്ര ണം. എന്നാൽ, സമുദ്ര ഗവേഷണ കേന്ദ്രത്തിന്റെ നിർദേശപ്രകാരം 51 ഇനങ്ങൾക്കുകൂടി നിയന്ത്രണം ഏർപ്പെടുത്തും. അതല്ലെങ്കിൽ കടൽ ശൂന്യമാകുന്ന സ്‌ഥിതിയുണ്ടാകും. ചീനവലയിലെ വിളക്കുകൾ ഉൾപ്പെ ടെയുള്ള കാര്യങ്ങൾ ഒഴിവാക്കാൻ തൊഴിലാളികൾ തയാറാവണം. നി യന്ത്രിതമായ മീൻപിടിത്തത്തിനു സർക്കാർ ബോധവത്കരണം ആരംഭിക്കും. അക്വാകൾച്ചറിനു സാധ്യത കൂടുതലുള്ള ജില്ലകൾക്കായി പദ്ധതി തയാറാക്കിവരുകയാണെന്നും തീരദേശറോഡും തീരസുരക്ഷയും ബന്ധിപ്പിച്ചുള്ള പദ്ധതിയും സർക്കാ ർ ആവിഷ്കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. യോഗത്തിൽ ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ചു. കുട്ടികൾക്കുള്ള വിദ്യാഭ്യാ സ അവാർഡുകൾ മന്ത്രി വിതരണം ചെയ്തു. അനുബന്ധ തൊഴിലാളികളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡ് വിതരണം എസ്. ശർമ എംഎൽഎയും കായികമത്സര വിജ യികൾക്കുള്ള അവാർഡ് വിതരണം ജോൺ ഫെർണാണ്ടസ് എംഎൽ എയും മുഴുവൻ എ പ്ലസ് നേടിയ കുട്ടികൾക്കുള്ള അവാർഡ് വിതര ണം മത്സ്യത്തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സെക്രട്ടറി കെ.എസ്. രാജീവുംനിർവഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.