ചമ്പക്കുളം ബസിലിക്കായിൽ ഗിഫ്റ്റിനു ഇന്നു തുടക്കമാകും
Friday, December 2, 2016 4:18 PM IST
ആലപ്പുഴ: ചെറുപുഷ്പ മിഷൻലീഗ് ചങ്ങനാശേരി അതിരൂപതയുടെ നേതൃത്വത്തിൽ ഒരുക്കുന്ന കുട്ടികളുടെ കൺവൻഷനായ ഗിഫ്റ്റിനു ഇന്നു തുടക്കമാകും.

ആലപ്പുഴ, ചമ്പക്കുളം, എടത്വ, പുളിങ്കുന്ന് ഫൊറോനാകൾ സംയുക്‌തമായി നടത്തുന്ന കൺവൻഷനിൽ മൂവായിരത്തോളം കുഞ്ഞുമിഷനറിമാർ പങ്കെടുക്കും. ചമ്പക്കുളം ബസിലിക്കായിൽ രാവിലെ 9.30നു തുടങ്ങി വൈകുന്നേരം നാലിനു സമാപിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.