രാമപുരം ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പിന്തുണ പിൻവലിച്ചു
Friday, October 28, 2016 2:25 PM IST
രാമപുരം: യുഡിഎഫ് ഭരിക്കുന്ന രാമപുരം ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിച്ചതായി മണ്ഡലം പ്രസിഡന്റ് ഡി. ഭക്‌തിവിലാസ്, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ. ബിജു പുന്നത്താനം എന്നിവർ അറിയിച്ചു. കോട്ടമല പാറമട വിഷയത്തിൽ ജനഹിതം മാനിച്ചാണു കേരള കോൺഗ്രസ്–എം നേതൃത്വം നൽകുന്ന ഭരണസമിതിക്കുള്ള പിന്തുണ പിൻവലിക്കുന്നതെന്ന് നേതാക്കൾ അറിയിച്ചു.


കേരള കോൺഗ്രസ്–എമ്മിലെ ബൈജു ജോൺ പുതിയിടത്തുചാലിലാണ് പഞ്ചായത്ത് പ്രസിഡന്റ്. 18 അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ കോൺഗ്രസിന് അഞ്ച് അംഗങ്ങളുണ്ട്. കേരള കോൺഗ്രസിന് രണ്ടു വിമതർ ഉൾപ്പെടെ എട്ട് അംഗങ്ങളും എൽഡിഎഫിന് മൂന്ന് അംഗങ്ങളും ബിജെപിക്ക് രണ്ട് അംഗങ്ങളുമാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.