പക്ഷിപ്പനി : 7314 താറാവുകളെ മറവു ചെയ്തു
Friday, October 28, 2016 1:48 PM IST
ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി ബാധിച്ചു ചത്തതുൾപ്പടെ 7314 താറാവുകളെ മൃഗസംരംക്ഷണ വകുപ്പിന്റെ നേതൃത്വത്തിലുള്ള ദ്രുതകർമസേന മറവ് ചെയതു. തകഴി പഞ്ചായത്തിൽ 1411 എണ്ണത്തേയും മുട്ടാർ പഞ്ചായത്തിൽ 2807 എണ്ണത്തേയും നീലംപേരൂരിൽ 3096 എണ്ണത്തേയും സംസ്കരിച്ചു.

തകഴി പഞ്ചായത്തിൽ 46 ചത്ത താറാവുകളെ സംസ്കരിച്ചതിനു പുറമേ അസുഖം ബാധിച്ച 1365 എണ്ണത്തെ കൊന്നു സംസ്കരിച്ചു. മുട്ടാറിൽ 421 ചത്തതിനേയും അസുഖം ബാധിച്ച 2386 എണ്ണത്തെ കൊന്നുമാണ് സംസ്കരിച്ചത്. നീലം പേരൂരിൽ ചത്ത 3096 ചത്ത താറാവുകളെ സംസ്കരിച്ചതായും നോഡൽ ഓഫീസറായ ഡോ. ഗോപകുമാർ പറഞ്ഞു. ദ്രുതകർമസേനയുടെ പ്രവർത്തനം ഇന്നും തുടരും. ആറു സംഘങ്ങളാണ് പ്രവർത്തന രംഗത്തുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.