പോലീസ് സ്റ്റേഷനിൽനിന്നു പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ചാൽ നടപടി
Monday, October 24, 2016 12:44 PM IST
തിരുവനന്തപുരം: പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ പോലീസ് സ്റ്റേഷനിൽ കയറി ബലം പ്രയോഗിച്ചു മോചിപ്പിക്കാൻ ശ്രമിച്ചാൽ രാഷ്ട്രീയം നോക്കാതെ പോലീസ് കർക്കശ നടപടി സ്വീകരിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. പത്തനംതിട്ടയിൽ ഡിവൈഎഫ്ഐ– എസ്എഫ്ഐ നേതാക്കൾ എസ്ഐയെയും പോലീസുകാരെയും ആക്രമിച്ചു പ്രതിയെ മോചിപ്പിക്കാൻ ശ്രമിച്ച സംഭവം അടൂർ പ്രകാശ് സബ്മിഷനായി ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.


സ്വർണവ്യാപാരികൾ വാങ്ങുന്ന പഴയ സ്വർണത്തിനു നികുതി ഏർപ്പെടുത്താനുള്ള തീരുമാനം നിയമസഭാ വിഷയനിർണയ സമിതി പരിശോധിച്ച് ആവശ്യമായ മാറ്റം ചർച്ച ചെയ്തു നടപ്പാക്കാമെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. ഫിനാൻസ് ആക്ട് പരിഗണിക്കുന്ന വേളയിൽ സ്വർണ വ്യാപാരികളുടെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാമെന്നും പി. ഉബൈദുള്ളയെ മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.