പോലീസ് ഡ്രൈവർ ജീപ്പിനുള്ളിൽ മരിച്ചനിലയിൽ
പോലീസ് ഡ്രൈവർ ജീപ്പിനുള്ളിൽ മരിച്ചനിലയിൽ
Monday, October 24, 2016 12:44 PM IST
കൊച്ചി: പോലീസ് ഡ്രൈവറെ ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കോഴിക്കോട് റൂറൽ എആർ ക്യാമ്പിലെ എഎസ്ഐ സുരേന്ദ്രനെ (45) ആണു ഹൈക്കോടതിക്കു സമീപമുള്ള പോലീസ് ക്ലബിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന കെ 1 എവി 5414 എന്ന പോലീസ് ജീപ്പിനുള്ളിൽ മരിച്ചനിലയിൽ കണ്ടത്. കോഴിക്കോട് ഒറ്റത്തെങ്കിൽ പരേതനായ കുഞ്ഞിക്കണ്ണൻ നായർ–നാണിയമ്മ ദമ്പതികളുടെ മകനാണു സുരേന്ദ്രൻ.

കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ് പി.കെ. ഏബ്രഹാമിനൊപ്പം വടകരയിൽനിന്നു ഹൈക്കോടതിയിൽ എത്തിയതായിരുന്നു. ഉച്ചകഴിഞ്ഞു രണ്ടരയോടെ കോടതിയിൽ നിന്നിറങ്ങിയ ഡിവൈഎസ്പി ഊണു കഴിക്കാനായി സുരേന്ദ്രനെ ഫോണിൽ വിളിച്ചിട്ടു കിട്ടാതായതോടെ ജീപ്പിനു സമീപമെത്തിയപ്പോൾ സുരേന്ദ്രൻ വാഹനത്തിൽ അനക്കമറ്റിരിക്കുകയായിരുന്നു. ഉണർത്താൻ ശ്രമിച്ചിട്ടും ഉണരായതോടെ പോലീസ് ക്ലബിലുള്ളവരുടെ സഹായത്തോടെ എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.