കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്’അവതരിപ്പിച്ചു
കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്’അവതരിപ്പിച്ചു
Sunday, October 23, 2016 12:34 PM IST
കോട്ടയം: ദർശന നാടകോത്സവത്തിന്റെ മൂന്നാം ദിവസമായ ഇന്നലെ കോഴിക്കോട് രംഗഭാഷയുടെ ‘കുടുംബനാഥന്റെ ശ്രദ്ധയ്ക്ക്’ അവതരിപ്പിച്ചു. നാടകത്തിനു മുമ്പ് നടന്ന സ്മൃതി ദർപ്പണിൽ പ്രശസ്ത നാടകകൃത്ത് പി. ആർ. ചന്ദ്രനെ അനുസ്മരിച്ച് തേക്കിൻകാട് ജോസഫ് പ്രഭാഷണം നടത്തി. പ്രശസ്ത നടൻ സി. എൻ. രാമൻകുട്ടിയെ ചടങ്ങിൽ പൊന്നാട അണിയിച്ച് അഭിനന്ദിച്ചു.

തീവ്രമായ ജീവിതാനുഭവങ്ങളുടെ കടലുകൾ താണ്ടിയ മോഹൻദാസിന്റെയും ശ്യാമളയുടെയും കഥ പറയുന്ന തിരുവനന്തപുരം ശ്രീനന്ദനയുടെ ‘കടലുകൾ കടന്ന്’ എന്ന നാടകമാണ് ഇന്ന് അവതരിപ്പിക്കുന്നത്. കെ.സി. ജോർജ് കട്ടപ്പന രചിച്ച നാടകം സംവിധാനം ചെയ്തിരിക്കുന്നതു സുരേഷ് ദിവാകരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.